കനത്ത മഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ, മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രതിപക്ഷ നേതാവ്; എല്ലാ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരും മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് ആഹ്വനം

കേരളത്തിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുകയും ചെയ്‌തെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
എല്ലാ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരും മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയില്‍ നിരവധി പേരുടെ വീടും കൃഷിയും നശിച്ചിരിക്കുകയാണ്. ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യത്രകള്‍ ഒഴിവാക്കണമെന്നും വി ടി സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha























