സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കേരളത്തില്‍ മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉരുള്‍പൊട്ടലിലടക്കം ഒന്‍പത് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കാറ് ഒഴുക്കില്‍ പെട്ട് രണ്ട് പേരും ഉരുള്‍പൊട്ടലില്‍ ഏഴ് പേരുമാണ് മരിച്ചത്. ദുരിതം അനുഭവിക്കുന്ന ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായി ആരിഫ് മുഹമ്മദ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും രക്ഷാപ്രവര്‍ത്തന സംഘത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
വെള്ളിയാഴ്ച രാത്രി മുതല്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴയേത്തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഏഴ് വീടുകള്‍ പൂര്‍ണമായും നശിച്ചു. പത്ത് പേരെ കാണാതായി. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
https://www.facebook.com/Malayalivartha























