Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയതിന്റെ പേരിൽ നിരന്തരം കുറ്റപ്പെടുത്തലും, അവഹേളനവും... ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചത് എന്തിനെന്ന് വെളിപ്പെടുത്തി ഷിജു:- ഒരു രാവ് മുഴുവൻ അലഞ്ഞ് നടന്നു... മകളെ പുഴയിൽ തള്ളിയിട്ട ദുഃഖത്തിൽ ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യാശ്രമം നടത്തി തെങ്ങോലയിൽ പിടിച്ച് രക്ഷപ്പെട്ടു...

17 OCTOBER 2021 06:25 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും

ഭാര്യയുടെ നിരന്തരമുള്ള കുറ്റപ്പെടുത്തലും അവഹേളനവും താങ്ങാനാകാതെയാണ് താൻ കൊലപാതകത്തിന് മുതിർന്നതെന്ന് ഒന്നരവയസുകാരി മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പിതാവ് ഷിജുവിന്റെ വെളിപ്പെടുത്തൽ.

വെള്ളിയാഴ്ച വൈകിട്ടാണ് വള്ള്യായി ഉമാ മഹേശ്വര ക്ഷേത്രദർശനത്തിന് ശേഷം പത്തായക്കുന്നിലെ ചാർത്താൻമുഴ പുഴ കാണാനെന്ന് പറഞ്ഞ് ഭാര്യ സോനയെയും (31)​ മകൾ അൻവിതയെയും ബൈക്കിൽ കയറ്റി ഷിജു എത്തിയത്. മുണ്ട് അഴിച്ചുടുക്കാനെന്ന വ്യാജേന കുട്ടിയെ ഏല്പിച്ച ഷിജു ഇരുവരെയും പുഴയിലേക്ക് തള്ളിവീഴ്ത്തുകയായിരുന്നു.

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപ്പെടുത്തിയത്. എന്നാൽ, കുഞ്ഞ് ഇതിനകം ഒഴുകിപോവുകയായിരുന്നു. ഒഴുക്കില്‍പെട്ട അന്‍വിതയുടെ ശരീരം പാത്തിപ്പാലത്തിന് സമീപത്തുനിന്നാണ്‌ നാട്ടുകാരും അഗ്‌നിരക്ഷാസേനയും കണ്ടെത്തിയത്.

തന്നെയും മകളെയും പുഴയിൽ തള്ളിയിട്ടതെന്ന ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷിജുവിനെതിരെ കതിരൂർ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇയാൾക്കായി തെരച്ചിൽ നടക്കുന്നതിനിടയിലായിരുന്നു ഒളിവില്‍ പോയ പ്രതിമട്ടന്നൂരില്‍ വെച്ച്‌ ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.


കോവിഡ് കാരണം പ്രവേശനം നിരോധിച്ച മട്ടന്നൂരിലെ ക്ഷേത്രക്കുളത്തിൽ ഷിജു ചാടിയത് ശ്രദ്ധയിൽ പെട്ടവരാണ് വിവരം പൊലീസിൽ അറിയിച്ചത്. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. നാട്ടുകാർ ഇട്ടുകൊടുത്ത തെങ്ങോലയിൽ പിടിച്ചാണ് ഷിജു കരയ്ക്കു കയറിയത്. പുഴയിൽ ഭാര്യയെയും മകളെയും തള്ളിയിട്ട് കടന്നുകളഞ്ഞ ഷിജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ഇവർ എത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നു കളഞ്ഞത്. സംഭവ സ്ഥലത്ത് നിന്ന് ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികളും പറഞ്ഞിരുന്നു. സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.

ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വർണം പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഒരു രാവു മുഴുവന്‍ ഇയാള്‍ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുടുംബ കോടതി ജീവനക്കാരനാണ് ഷിജു. ഈസ്റ്റ് കതിരൂർ എൽ.പി.സ്കൂൾ അദ്ധ്യാപികയാണ് ഭാര്യ സോന. മകൾ അൻവിതയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ട് വീട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി  (6 minutes ago)

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്  (21 minutes ago)

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (40 minutes ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (44 minutes ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (59 minutes ago)

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു  (1 hour ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (1 hour ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (1 hour ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (1 hour ago)

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (1 hour ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (1 hour ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (2 hours ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (5 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (5 hours ago)

Malayali Vartha Recommends