Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കവര്‍ന്നത് നിരവധി ജീവനുകള്‍... മിന്നല്‍ വേഗത്തിലുള്ള തീവ്രതയോടെ തുലാവര്‍ഷം കണ്ട് അമ്പരന്ന് മലയാളികള്‍; കോവിഡ് മഹാമാരിയില്‍ നിന്നും കര കയറും മുമ്പ് കേരളത്തെ വട്ടം പിടിപ്പിച്ച് പെരുമഴ; കനത്ത മഴയിലും ഉരുള്‍പൊട്ടലിലും 5 മരണം 15 ജീവന്‍ മണ്ണിനടിയില്‍

17 OCTOBER 2021 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്; ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായി; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ സലിംകുമാറെന്ന് ചെന്നിത്തല

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്

കേരളം കോവിഡിന്റെ പിടിയില്‍ നിന്നും ഇപ്പോഴും മുക്തമായിട്ടില്ല. അതിനിടയ്ക്ക് കേരളത്തെ ഉലച്ച് പെരും മഴ. എത്രയും വേഗം ഈ മഴയൊന്ന് നില്‍ക്കണേ എന്നാണ് എല്ലാവരുടേയും പ്രാര്‍ത്ഥന. ചുരുങ്ങിയ സമയത്തിനുള്ളില്‍ തുലാവര്‍ഷത്തിന്റെ തീവ്രത കൂടുന്നത് അപൂര്‍വ്വ പ്രതിഭാസമാണ് .അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലവിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണ് തീവ്രമഴ ലഭിക്കുന്നത്.അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് കേരള തീരത്തോട് അടുത്തതാണ് മഴയുടെ ശക്തി കൂട്ടിയത്.

മിന്നല്‍ വേഗത്തില്‍ ഇന്നലെ ഉച്ചയോടെ വീടുകളെ വീഴുങ്ങിയ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ മരണം കവര്‍ന്നത് അഞ്ചു ജീവനുകളാണ്. കുട്ടികളും സ്ത്രീകളും അടക്കം 15പേര്‍ മണ്ണിനടിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നു. കൂട്ടിക്കലില്‍ ഒരു കുടുംബത്തില്‍ നിന്ന് ആറുപേരാണ് ദുരന്തത്തിന് ഇരയായത്. രക്ഷാ പ്രവര്‍ത്തനത്തിന് കരസേന ഇറങ്ങിയെങ്കിലും രാത്രിയോടെ തെരച്ചില്‍ നിറുത്തിവച്ചു. വ്യോമസേന എതു നിമിഷവും എത്താന്‍ സജ്ജം.

 



മുണ്ടക്കയം കൂട്ടിക്കല്‍ പ്‌ളാപ്പള്ളി കാവാലി, വട്ടാളക്കുന്നേല്‍ (ഒട്ടലാങ്കല്‍) ക്ലാരമ്മ ജോസഫ് (73), മരുമകള്‍ സിനി (37), കൊച്ചുമകള്‍ സോന (11) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മകന്‍ മാര്‍ട്ടിന്‍ (റോയി 48), മറ്റ് കൊച്ചുമക്കളായ സ്‌നേഹ (13), സാന്ദ്ര (9), ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണി, തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ (60), മുണ്ടകശേരിയില്‍ വേണുവിന്റെ ഭാര്യ റോഷ്‌നി, ജോമിയുടെ മകന്‍ അപ്പു (14) എന്നിവരെയാണ് കൂട്ടിക്കലില്‍ കാണാതായത്.

കൊക്കയാര്‍ പൂവഞ്ചിയ്ക്ക് സമീപം മാക്കോച്ചിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആന്‍സി (45), ചിറയില്‍ ഷാജി (50), പുതുപ്പറമ്പില്‍ ഷാഹുലിന്റെ മകന്‍ സച്ചു ഷാഹുല്‍ (3), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അപ്പു, മാളു,ഫൈസലിന്റെ സഹോദരി ഫൗസിയ, മക്കളായ അഹിയാന്‍ അഫ്‌സാന എന്നിവരെയാണ് കാണാതായത്.

 



ഇടുക്കി കാഞ്ഞാറില്‍ കാര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടാണ് സ്വകാര്യ ആശുപത്രി ജീവനക്കാരായ കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍ (29),മംഗത്തുതാഴം വട്ടിനാല്‍ പുത്തന്‍പുരയില്‍ വിജയന്റെ മകളും നിഥിന്‍ സുരേന്ദ്രന്റെ ഭാര്യയുമായ നിമ കെ. വിജയന്‍ (31) എന്നിവര്‍ മരിച്ചത്. വഴിത്തല സ്വദേശിയുടെതാണ് കാര്‍. ഇന്നലെ ഉച്ചയോടെ കൂട്ടിക്കലിലായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍.

പ്‌ളാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍ മാര്‍ട്ടിന്റെ വീട്ടിലേയ്ക്ക് പതിച്ചു. മാര്‍ട്ടിനും കുടുംബവും ഈ സമയം വീട്ടിനുള്ളിലായിരുന്നു. രക്ഷപ്പെടാന്‍ അവസരം ലഭിക്കും മുന്നേ കുത്തിയൊലിച്ചെത്തിയ ഉരുള്‍ പ്രദേശത്ത് മറ്റ് വീടുകളും കടകളും തകര്‍ത്ത് പുല്ലകയാറിലേയ്ക്ക് പതിച്ചു. വൈകിട്ടോടെയാണ് കൊക്കയാര്‍ പഞ്ചായത്തിലെ വീടുകള്‍ ഉരുളെടുത്തത്. ഇടുക്കിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. അമ്പതിലേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നൂറുകണക്കിന് ഏക്കര്‍ കൃഷി ഭൂമിയും നശിച്ചു. കാഞ്ഞാര്‍ കൂവപ്പള്ളി, തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയിലെ തുമ്പിച്ചി, കോട്ടയം കുമളി റോഡില്‍ കുട്ടിക്കാനത്തിനടുത്ത് പുല്ലുപാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.

 



മഴ എന്നത്തോടെ ശമിക്കുമെന്നതിന് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന വിവരം ഇന്നോ നാളെയോ കരകയറുമെന്നാണ്. ചൊവ്വാഴ്ചയ്ക്ക് ശേഷം മഴയുടെ തീവ്രത കുറയും. തുലാവര്‍ഷം തുടങ്ങിയ ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്നലെ വരെ 102 ശതമാനം അധിക മഴയാണ് ലഭിച്ചത്.

164.1മില്ലി മീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ കിട്ടിയത് 331.4 മില്ലി മീറ്ററാണ്. കാലാവസ്ഥ കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ പെയ്യുന്ന മഴയെല്ലാം തുലാവര്‍ഷമാണ്. എന്നാല്‍ പ്രകൃതി നിയമനുസരിച്ചും കാറ്റിന്റെ ഗതി നോക്കിയാലും തുലാവര്‍ഷം ആരംഭിച്ചിട്ടില്ലെന്നും കാലവര്‍ഷം പിന്‍വാങ്ങി തുടങ്ങിതേയുള്ളൂവെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. തുലാ വര്‍ഷത്തില്‍ കൂടുതല്‍ ന്യൂനമര്‍ദ്ദങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പറയുന്നു.


 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന  (11 minutes ago)

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ  (12 minutes ago)

കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ  (16 minutes ago)

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്; ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായി; തുറന്നടിച്ച് പ  (23 minutes ago)

ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ സലിംകുമാറെന്ന് ചെന്നിത്തല  (37 minutes ago)

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു  (58 minutes ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി  (1 hour ago)

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്  (1 hour ago)

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (1 hour ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (2 hours ago)

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (2 hours ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (2 hours ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (2 hours ago)

Malayali Vartha Recommends