പൂഞ്ഞാറിലെ പള്ളിയ്ക്കു മുന്നിലെ വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍... ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി

പൂഞ്ഞാറിലെ സെന്റ് മേരീസ് പള്ളിയ്ക്കു മുന്നിലെ വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍... ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
പളളിയ്ക്കു മുന്നിലുണ്ടായ വെള്ളക്കെട്ടില്‍ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് സസ്പെന്‍ഷന്‍ ചെയ്തത്.
ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അതേസമയം പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയിലധികം മുങ്ങിയത്.
ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികളുടെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിക്കാന്‍ കഴിഞ്ഞു.
"
https://www.facebook.com/Malayalivartha























