കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും... ഡാമിന്റെ സമീപത്തും കരമന ആറിന്റെ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍

കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും. തിങ്കളാഴ്ച രാവിലെ ഏഴോടെ 40 സെന്റീമീറ്റര്‍ കൂടി ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമിന്റെ സമീപത്തും കരമന ആറിന്റെ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍
തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നിരുന്നു. ഒന്നും മൂന്നും ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടാമത്തെ ഷട്ടര്‍ 20 സെന്റീമീറ്ററും നാലാമത്തേത് 80 സെന്റീമീറ്ററും അഞ്ചാമത്തെ ഷട്ടര്‍ 70 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്.
മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും വര്‍ധിക്കുന്നതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ തുറന്നേക്കും.
https://www.facebook.com/Malayalivartha























