Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

എല്ലാം മിന്നല്‍ പോലെ ഓര്‍മയില്‍... ശബരിമല പ്രക്ഷോഭവും പ്രളയവും കൊറോണയും കാരണം മുന്‍വര്‍ഷങ്ങളില്‍ തടസപ്പെട്ടിരുന്ന ശബരിമല തീര്‍ത്ഥാടനത്തിന് ഇത്തവണയും തുടക്കത്തിലേ കല്ലുകടി; കനത്ത മഴയെ തുടര്‍ന്ന് ഇന്നും നാളെയും ശബരിമല തീര്‍ത്ഥാടനത്തിന് അനുവാദമില്ല

17 OCTOBER 2021 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്; ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായി; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ സലിംകുമാറെന്ന് ചെന്നിത്തല

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്

ശബരിമല സ്ത്രീകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് ശേഷം ഇപ്പോഴും പൂര്‍ണമായും അയ്യപ്പഭക്തര്‍ കയറി തുടങ്ങിയിട്ടില്ല. പ്രളയവും കൊറോണയും കാരണം പരിമിതമായ ഭക്തര്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ശബരിമല ദര്‍ശനം നടത്താനായത്. ഇത്തവണ പെരുംമഴ കാരണം വീണ്ടും ശബരിമലയെ ബാധിച്ചിരിക്കുകയാണ്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും ശബരിമല തുലാ മാസ പൂജാ തീര്‍ത്ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

 



സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കി. എന്നാല്‍ ശബരിമലയിലേക്ക് യാത്ര പുറപ്പെട്ട തീര്‍ഥാടകരെ തടയില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.

അന്യസംസ്ഥാനത്ത് നിന്നടക്കം പുറപ്പെട്ട് മടങ്ങി പോകാന്‍ സാധിക്കാത്ത തീര്‍ഥാടകരെ കടത്തിവിടും. അതേസമയം മടങ്ങിപ്പോകാന്‍ സാഹചര്യമുള്ള തീര്‍ത്ഥാടകര്‍ മടങ്ങി പോകണമെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. ഈ ദിവസങ്ങളില്‍ ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് അനുവാദമില്ലന്ന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് .അയ്യര്‍ വ്യക്തമാക്കി.

അതേ സമയം കനത്ത മഴയെ തുടര്‍ന് ഹൈക്കോടതി നിരീക്ഷകന്‍ എന്‍.ഭാസ്‌കരന്‍ ശബരിമല യാത്ര റദ്ദാക്കി. ശബരിമലയാത്രക്കിടെ അദ്ദേഹം മുണ്ടക്കയത്തു നിന്നും തിരികെപോയി.

 



പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് പമ്പയിലേക്കുള്ള റോഡുകളില്‍ ക്രമാതീതമായി ജലം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ അഭ്യര്‍ത്ഥന. ഇതോടെ ഇത്തവണ ഇക്കുറി ഹൈക്കോടതി നിരീക്ഷകനില്ലാതെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.

രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

 



കക്കി, പമ്പ നദികള്‍ സംഗമിക്കുന്ന ത്രിവേണിയില്‍ മലവെള്ളം വഴിമാറി ഒഴുകുകയാണ്. ആറാട്ട് കടവ് ഉള്‍പ്പെടെ മുങ്ങി. മണപ്പുറത്തേക്കും വെള്ളംകയറി. ഗതാഗതം നിറുത്തിവച്ചു. ത്രിവേണിയിലെ വലിയപാലം വെള്ളത്തില്‍ മുങ്ങി. ചെറിയ പാലത്തിന്റെ അടിത്തട്ടുവരെ വെള്ളം ഉയര്‍ന്നിട്ടുണ്ട്.

രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധന ഉത്തരവ്.

 



നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ കോവിഡ് 19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമല്ല.

ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ജില്ലാ പൊലീസ് മേധാവി, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് , റാന്നി തഹസില്‍ദാര്‍/ഇന്‍സിഡന്റ് കമ്മാണ്ടര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

രാവിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം 8ന് ആണ് ശാന്തിമാരെ നറുക്കിട്ട് തെരഞ്ഞെടുക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന  (11 minutes ago)

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ  (12 minutes ago)

കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ  (16 minutes ago)

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്; ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായി; തുറന്നടിച്ച് പ  (23 minutes ago)

ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ സലിംകുമാറെന്ന് ചെന്നിത്തല  (37 minutes ago)

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു  (58 minutes ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി  (1 hour ago)

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്  (1 hour ago)

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (1 hour ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (2 hours ago)

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (2 hours ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (2 hours ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (2 hours ago)

Malayali Vartha Recommends