ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി....കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ മരണം നാലായി.... ഇനി കണ്ടെത്താനുള്ളത് എട്ടു പേരെ

കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ മരണം നാലായി. ഇന്ന് ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
ക്ലാരമ്മ ജോസഫ് (65), സിനി (35), മകള്‍ സോന (10) എന്നിവരാണ് കൂട്ടിക്കലില്‍ ദുരിതപ്പെയ്ത്തില്‍ ഇന്നലെ മരിച്ചത്. ഇനി എട്ട് പേരെയാണ് കണ്ടെത്താനുള്ളത്. രക്ഷാദൗത്യത്തിനായി 40 അംഗ കരസേന സംഘം കൂട്ടിക്കലെത്തി.ഇടുക്കിയിലെ കൊക്കയാറില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്. ഇവരില്‍ 4 പേര്‍ കുട്ടികളാണ്. ഇവരെ കണ്ടെത്താനുള്ള തെരച്ചിലും തുടരുകയാണ്.
തൊടുപുഴ കാഞ്ഞാറില്‍ കഴിഞ്ഞ ദിവസം കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചിരുന്നു. ഇതോടെ ഈ രണ്ട് ദിവസത്തിനിടെ പേമാരിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി.
അതേസമയം സംസ്ഥാനത്ത് ഇന്ന് രാവിലെയും മഴ ശക്തിയായി പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത.
"
https://www.facebook.com/Malayalivartha























