അറബിക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു... സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞു,ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

അറബിക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു... സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞു,ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ് .
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അതി തീവ്ര മഴക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയുടെ ശക്തി കുറയുകയാണ് എങ്കിലും ജാഗ്രത തുടരണം എന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞ നിലയിലാണ്. കോഴിക്കോട് മഴ കുറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു. തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഇടവിട്ട് മഴ ലഭിക്കുന്നു.
കോട്ടയം ജില്ലയില്‍ മഴ കുറയുന്നതായും ജലനിരപ്പ് താഴുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പര്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുകയാണ്. തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ തുടരുകയാണ്.കോട്ടയം മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടത്തി. ഇതോടെ ഉരുള്‍പൊട്ടലില്‍ ആകെ മരിച്ചവരുടെ എണ്ണം നാലായി. ഓട്ടോ ഡ്രൈവറായ ഷാലറ്റി(29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ മുതല്‍ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൂട്ടിക്കലിലും കൊക്കയാറിലുമായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
"
https://www.facebook.com/Malayalivartha























