അമ്പൂരിയില്‍ ഓട്ടോറിക്ഷ ശക്തമായ ഒഴുക്കില്‍പ്പെട്ടു !അതിസാഹസികമായി യാത്രക്കാരെ ഓട്ടോറിക്ഷയില്‍ നിന്നും രക്ഷിപ്പെടുത്തി നാട്ടുകാര്‍

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു.
ഇപ്പോഴിതാ അമ്പൂരിയില്‍ ഓട്ടോറിക്ഷ ശക്തമായ ഒഴുക്കില്‍പ്പെട്ടു. അതിസാഹസികമായാണ് നാട്ടുകാര്‍ യാത്രക്കാരെ ഓട്ടോറിക്ഷയില്‍ നിന്നും രക്ഷിച്ചത്.
അമ്പൂരി ചാപ്പാറയിലാണ് സംഭവം നടന്നത്. വെള്ളക്കെട്ടില്‍പ്പെട്ട് ഒഴുകിപ്പോകുമെന്ന അവസ്ഥയിലായിരുന്നു ഓട്ടോ. കയര്‍ കെട്ടി വലിച്ചാണ് വെള്ളക്കെട്ടില്‍ നിന്നും ഓട്ടോ പുറത്തെത്തിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് നാട്ടുകാര്‍ക്ക് യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാനായത്.
https://www.facebook.com/Malayalivartha























