പഴനിക്കടുത്ത് സര്‍ക്കാര്‍ ബസ്സും ചരക്കുവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാന്‍ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരിക്ക്

പഴനിക്കടുത്ത് സര്‍ക്കാര്‍ ബസ്സും ചരക്കുവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാന്‍ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു.
തിരുപ്പൂര്‍ ജില്ല മടത്തുക്കുളത്തിലെ വാന്‍ഡ്രൈവര്‍ ദണ്ഡപാണി (50) യാണ് മരിച്ചത്. വാനിലുണ്ടായിരുന്ന ചുമട്ടുതൊഴിലാളി കുമാര്‍, ബസ് ഡ്രൈവര്‍ സതീഷ് കുമാര്‍ എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
ദണ്ഡപാണി പഴനിയില്‍ നിന്നും വാനില്‍ സിമന്റ് ചാക്കുകള്‍ കയറ്റി മടത്തുക്കുളത്തിലേക്ക് പോയിരുന്ന സമയത്ത് പഴനിക്കടുത്ത് താളയത്തുവെച്ച് കോയമ്പത്തൂരില്‍ നിന്ന് പഴനിയിലേക്ക് വന്നിരുന്ന സര്‍ക്കാര്‍ ബസ് വാനില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പഴനി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഉടന്‍ കൊണ്ടുപോയെങ്കിലും ദണ്ഡപാണി വഴി മധ്യേ മരണപ്പെട്ടു.
https://www.facebook.com/Malayalivartha























