200 അടി ഉയരത്തിൽ നിന്നും ഉരുൾപൊട്ടി താഴേക്ക്... നിമിഷങ്ങൾക്കുള്ളിൽ ഉറ്റവർ പോലും അപ്പാടെ ഒഴുകിയകന്നു.... ദൈവമെ ഇതെങ്ങനെ സഹിക്കും.. കൊക്കയാറിൽ നെഞ്ചുതകരുന്ന കാഴ്ച!

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. ശക്തമായ മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറില്‍ തെരച്ചില്‍ പുനരാരംഭിച്ചിരിക്കുകയാണ്. എട്ട് പേര്‍ക്കായാണ് തെരച്ചില്‍ നടക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍. തെരച്ചിലിന് ഡോഗ് സ്‌ക്വാഡും എത്തും. ഇതിനകം എന്‍ഡിആര്‍എഫിന്റെ രണ്ടാമത്തെ സംഘവും കൊക്കയാറില്‍ എത്തിയിട്ടുണ്ട്.
കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി, മാക്കോച്ചി ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിൽ ഒരു കുടുബത്തിലെ ആറ് പേർ മണ്ണിനടിയിൽപെട്ടു. കല്ലുപുരയ്ക്കൽ നസീറിന്റെ കുടുംബത്തെയാണ് കാണാതായത്. കൊക്കയാർ പഞ്ചായത്ത് ഓഫിസിന്റെ സമീപത്ത് താമസിക്കുന്ന ആൻസിയെയും കാണാതായി. അമ്പതുകാരനായ ഷാജിയെയും കാണാനില്ല.
അഗ്നി ശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. രാത്രി വൈകിയും അഗ്നിശമന സേനയും നാട്ടുകാരും രക്ഷാ പ്രവർത്തനം തുടർന്നു. പ്രതികൂലമായ കാലാവസ്ഥ ആയതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാല് ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണതിനാർ മേഖലയിലെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചിരിക്കുകയാണ്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha























