കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

അതിശക്തമായ മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പട്ടിമറ്റത്തു നിന്നുമാണ് മൃതദേഹം ലഭിച്ചത്. ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് കൂട്ടിക്കല്‍ നിന്നും കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. പ്ലാപ്പള്ളിയില്‍ നിന്നും മൂന്നുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി.
ഇന്ന് രാവിലെ കൂട്ടിക്കല്‍ നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഓട്ടോ ഡ്രൈവര്‍ ഓലിക്കല്‍ ഷാലറ്റ്(29)ന്റെ മൃതദേഹമാണ് ലഭിച്ചത്.
അതേസമയം കൊക്കയാറില്‍ എട്ട് പേരെ കാണാതായിട്ടുണ്ട്. രണ്ടുസ്ഥലത്തും കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. അതിനിടെ പലയിടങ്ങളിലും വീണ്ടും മഴ കനത്തു.
മൂന്ന് ജില്ലകളിലായി 60 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം കോട്ടയത്ത് 33ഉം ക്യാമ്പുകളാണ് തുറന്നത്. ആയിരക്കണക്കിന് ആളുകളെ ഇവിടേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha























