തിരുവനന്തപുരത്ത് മുടവന്‍മുകള്‍ പാലസ് റോഡില്‍ വീടിന് മുകളിലേക്ക് സംരക്ഷണ ഭിത്തി മറിഞ്ഞുവീണ് വീട് തകര്‍ന്നു.... ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുള്‍പ്പടെയുള്ള കുടുംബത്തെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് മുടവന്‍മുകള്‍ പാലസ് റോഡില്‍ വീടിന് മുകളിലേക്ക് അയല്‍വാസിയുടെ സംരക്ഷണ ഭിത്തി മറിഞ്ഞുവീണ് വീട് തകര്‍ന്നു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുള്‍പ്പടെയുള്ള കുടുംബത്തെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. തിരുവനന്തപുരം നിലയത്തില്‍ നിന്നും നിലയത്തില്‍ നിന്നുമുള്ള യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇന്നലെ അര്‍ദ്ധരാത്രി കഴിഞ്ഞ് 12.45-ഓടെയാണ് സംഭവം നടന്നത്. കുടുംബം വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളില്‍ മതിലിടിഞ്ഞു വീണതോടെ വീട് പൂര്‍ണമായും തകര്‍ന്നു പോയി.
അവശിഷ്ടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട ലീല (80), ബിനു (35), ഉണ്ണികൃഷ്ണന്‍ (26), സന്ധ്യ (23), ജിതിന്‍ (4), 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ലീലയെയും ഉണ്ണികൃഷ്ണനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനമുള്ള കോണ്‍ക്രീറ്റിനടിയില്‍ കുടുങ്ങിപ്പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുക്കാനായത്.
"
https://www.facebook.com/Malayalivartha























