വെള്ളത്തിൽ ഒഴുകിപ്പോയ ആ ആറംഗ കുടുംബത്തിലെ മാര്‍ട്ടിന്റെ മൃതദേഹം കണ്ടെടുത്തു.. മക്കളായ സ്‌നേഹയ്ക്കും സാന്ദ്രയ്ക്കും വേണ്ടി തിരച്ചില്‍ തുടരുന്നു...

മുണ്ടക്കയം കൂട്ടിക്കലിൽ ഉരുളിന്റെ കലിയിൽ തകർന്നത് ഒരു കുടുംബം മുഴുവനും. കുന്നിൻപ്രദേശത്തെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണതോടെയാണ് ദുരന്തത്തിന് കാരണമായത്. ഇപ്പോഴിതാ കുടുംബത്തിലെ നാലാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു. കാവാലി ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്റെ (47) മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. മാര്‍ട്ടിന്റെ ഭാര്യ സിനി (35), മകള്‍ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിവരുടെ മൃതദേഹം ഇന്നലെത്തന്നെ ലഭിച്ചിരുന്നു. മറ്റു രണ്ടു മക്കളായ സ്നേഹ (13), സാന്ദ്ര (9) എന്നിവരെ കണ്ടെത്താനുണ്ട്.
https://www.facebook.com/Malayalivartha























