Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മനുഷ്യര്‍ മുങ്ങിച്ചാവുന്നതിനിടെ ഒരു കളി... കേരളം ശക്തമായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്; അതിനിടയ്ക്ക് കണ്ണൂരില്‍ കടലില്‍ യുവാവിന്റെ ധ്യാനാഭ്യാസ പ്രകടനം; കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കുടുങ്ങി; തിരിച്ചെത്തിച്ചത് ബലം പ്രയോഗിച്ച്

18 OCTOBER 2021 10:38 AM IST
മലയാളി വാര്‍ത്ത

കേരളം വലിയ ആശങ്കയിലാണ്. പല ജില്ലകളിലും ശക്തമായ മഴയാണ്. ഈ മഴക്കെടുതികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള പെടാപ്പാടിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. എന്നാല്‍ ഇതിനിടയ്ക്ക് ഒരു യുവാവ് നാട്ടുകാരേയും അധികൃതരേയും വട്ടം ചുറ്റിച്ചിരിക്കുകയാണ്.

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് എടക്കാട് കിഴുന്ന സ്വദേശി കെ.കെ.രാജേഷ് പാറയില്‍ കുടുങ്ങിപ്പോയി. അവസാനം രക്ഷാപ്രവര്‍ത്തനത്തിലായിരുന്ന ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് യുവാവിനെ കരയ്‌ക്കെത്തിച്ചത്.

 



കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയായിരുന്നു സംഭവം. തോട്ടട കിഴുന്ന കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് രാജേഷ് നീന്തി ചെന്ന് ഇരിക്കുകയായിരുന്നു. ദൈവത്തെ കാണാനുള്ള മോഹവുമായാണ് കടല്‍ നീന്തി പാറയില്‍ എത്തിയത്. എന്നാല്‍ അല്‍പം കഴിഞ്ഞതോടെ ദൈവത്തിന്റെ വിളി വന്നു തുടങ്ങി.

രാജേഷ് ഇരുന്ന പാറയിലേക്ക് കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഇതോടെ രാജേഷും ഭയന്നു പോയി. കടപ്പുറത്ത് നടക്കാനിറങ്ങിയവരാണ് അപകടം മനസ്സിലാക്കി അഗ്‌നി രക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചത്.

 



എന്നാല്‍ കരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തെ യുവാവ് ചെറുത്തതോടെ ബലം പ്രയോഗിച്ചാണ് തിരിച്ചെത്തിച്ചത്. കണ്ണൂര്‍ അഗ്‌നിരക്ഷാ സേന ഓഫിസര്‍ കെ.വി.ലക്ഷ്മണന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ എ.കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

പാറയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തുകയായിരുന്നു. കരയിലേക്ക് ഇയാളെ വളരെ ബുദ്ധിമുട്ടിയാണ് എത്തിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കരയിലേക്ക് വരുന്നതിന് ഇയാള്‍ വിമുഖത കാട്ടിയിരുന്നു. തുടര്‍ന്ന് ബലമായി കൂട്ടിക്കൊണ്ട് വരികയായിരുന്നു. സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റോപ്പ് എന്നിവ ഉപയോഗിച്ച് നീന്തിയാണ് ഇയാളെ കരയ്‌ക്കെത്തിച്ചത്. കരയ്‌ക്കെത്തിയ ശേഷം നാട്ടുകാര്‍ യുവാവിനോട് രണ്ട് നല്ല വര്‍ത്തമാനം പറയുകയും ചെയ്തു.

 



അതേസമയം കേരളം മഴക്കെടുതിയില്‍ തന്നെയാണ്. സംസ്ഥാനത്ത് തുലാവര്‍ഷ കാലയളവില്‍ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം മഴയും ആദ്യ 17 ദിവസത്തിനകം പെയ്തതായി കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. തുലാവര്‍ഷക്കാലമായ ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയലധികവും സംസ്ഥാനത്ത് ഇതിനകം പെയ്തു കഴിഞ്ഞു. തുലാവര്‍ഷക്കാലത്ത് 492 മില്ലിമീറ്ററാണ് ശരാശരി ലഭിക്കേണ്ട മഴ. എന്നാല്‍ ഒക്ടോബര്‍ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റര്‍ മഴയാണ്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയെക്കാള്‍ അധികം മഴയാണ് ഇതിനകം പെയ്തത്. കാസര്‍കോട് ജില്ലയില്‍ 344 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് ഇതുവരെ 406 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കണ്ണൂരില്‍ 376 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 441 മില്ലിമീറ്ററും കോഴിക്കോട് 450 ലഭിക്കേണ്ട സ്ഥാനത്ത് 515 മില്ലിമീറ്റര്‍ മഴയും ഇതിനകം പെയ്തു. പത്തനംതിട്ട ജില്ലയില്‍ സീസണില്‍ ലഭിക്കേണ്ട മഴയുടെ 97 ശതമാനവും പാലക്കാട് 90 ശതമാനവും മലപ്പുറം 86 ശതമാനവും ലഭിച്ചു.

 



ഇത്തവണ തുലാവര്‍ഷം കേരളത്തില്‍ സാധാരണയില്‍ കൂടുതലായിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് നേരത്തെതന്നെ സൂചന നല്‍കിയിരുന്നു. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിനാല്‍ കേരളത്തില്‍ 20 മുതല്‍ തുടര്‍ന്നുള്ള 34 ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (50 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (57 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (1 hour ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (6 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends