മീനച്ചിലില്‍ റെഡ് അലര്‍ട്ട് നല്‍കിയത് ഷോണ്‍ ജോര്‍ജ് : തോരാമഴ പെയ്തപ്പോള്‍ കളക്ടര്‍ അവധിയില്‍ പോയി ഇതിന്റെ പേര് നവകേരളം

കോട്ടയം ജില്ലയിലെ പാലാ, മീനച്ചില്‍, ഈരാറ്റുപേട്ട പ്രദേശങ്ങളില്‍ എന്തും സംഭവിക്കാമെന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജനങ്ങള്‍ക്ക് വോയ്‌സ് മെസേജ് നല്‍കിയത് കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് !
റെഡ് അലര്‍ട്ട് നല്‍കാന്‍ ഷോണ്‍ ജോര്‍ജ് കാലാവസ്ഥാ വിദഗ്ദ്ധനാണോ എന്ന് ചോദിക്കരുത്. ഷോണ്‍ ജോര്‍ജ് അലര്‍ട്ട് നല്‍കിയതുകൊണ്ടു മാത്രമാണ് മീനച്ചില്‍ താലൂക്കിലെ ലക്ഷകണക്കിന് ആളുകള്‍ രക്ഷപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങള്‍ സംരക്ഷിക്കാനായത്.
മുണ്ടക്കയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരവധി ആളുകള്‍ മരിച്ചിട്ടും മൃതദേഹങ്ങള്‍ മണിക്കൂറുകളോളം വെറും നിലത്ത് കിടന്നുവെന്ന് പറയുമ്പോള്‍ ഷോണ്‍ ജോര്‍ജിന്റെ വാക്കുകള്‍ സത്യമാണെന്ന് മനസിലാക്കണം.
ഷോണ്‍ ജോര്‍ജ് തന്നെയാണ് ആ കഥ പറഞ്ഞത്. പാലായില്‍ ഒരു അപ്പച്ചന്‍ ഷോണിനെ ഫോണില്‍ വിളിച്ചു. പാലായില്‍ വെള്ളം കയറുമോ എന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ഒരു പാട് നഷ്ടം വന്നയാളാണ് അദ്ദേഹം. അപ്പോള്‍ മീനച്ചില്‍ താലൂക്കില്‍ മഴ കനത്തിരുന്നില്ല. പാലായിലെ കാര്യം അറിയാന്‍ ഷോണ്‍ കോട്ടയം ജില്ലാ കളക്ടറെ വിളിച്ചു. അദ്ദേഹത്തിന്റെ ഫോണ്‍ ഓഫായിരുന്നു. കളക്ടര്‍ അവധിയിലാണെന്ന് പിന്നീട് അറിഞ്ഞു. ഇത്രയും ഗുരുതരമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടും കളക്ടറുടെ ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു. ആരെയും ഫോണില്‍ കിട്ടിയില്ല. പിന്നീട് ദുരന്തനിവാരണ അതോറിറ്റിയില്‍ ജോലി ചെയ്യുന്ന ഒരു ക്ലാര്‍ക്കിനെ വിളിച്ചു. ക്ലാര്‍ക്കിന്റെ നമ്പര്‍ ഷോണിന്റെ കൈയിലുണ്ടായിരുന്നു അദ്ദേഹമാണ് പറഞ്ഞത് മീനച്ചില്‍ താലൂക്കില്‍ എന്തും സംഭവിക്കാമെന്ന്. കഴിയുന്നിടത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ക്ലാര്‍ക്ക് നിര്‍ദ്ദേശിച്ചു.
അതനുസരിച്ച് ഷോണ്‍ തന്നെ ഒരു വോയ്‌സ് മെസേജ് പ്രചരിപ്പിച്ചു. ആ വോയ്‌സ് മെസേജ് കേട്ടതു കൊണ്ടാണ് നിരവധിയാളുകള്‍ രക്ഷപ്പെട്ടതെന്ന് ഷോണ്‍ പറഞ്ഞു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കെടുകാര്യസ്ഥത തെളിയിക്കാനാണ് ഷോണ്‍ ജോര്‍ജ് ഇത്രയും പറഞ്ഞത്.
ഷോണ്‍ ജോര്‍ജ് പറഞ്ഞത് ശരിയാണെങ്കില്‍ അതിനര്‍ത്ഥം കേരളത്തില്‍ ദുരന്തനിവാരണവുമില്ല മണ്ണാങ്കട്ടയുമില്ല എന്നാണ്. സുനാമി ദുരന്തം ഉണ്ടായപ്പോള്‍ റവന്യുമന്ത്രിയായിരുന്ന കെ.എം.മാണിയാണ് സംസ്ഥാനത്ത് ദുരന്തനിവാരണ നയം പ്രഖ്യാപിച്ചത്.എന്നാല്‍ അതിന് ശേഷം ദുരന്തങ്ങള്‍ കുറഞ്ഞതോടെ കേരളം ഉറങ്ങി.
വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായ കൊക്കയാറില്‍ 24 മണിക്കൂര്‍ കഴിഞ്ഞാണ് ദുരന്തനിവാര അതോറിറ്റിക്കാര്‍ എത്തിയത്. ഒരു വീട്ടിലെ 5 പേര്‍ കൊല്ലപ്പെട്ട സിയാദിന്റെ നൊമ്പരക്കാഴ്ച കണ്ടാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടിന് മുന്നില്‍ കേരളം നാണംകെട്ടു .നാലു മണ്‍വെട്ടിയും പിക്കാസും തന്നെയാണ് ഇപ്പോഴും കേരളത്തിലെ ദുരന്തനിവാരണം. 10 ജീവനുകള്‍ നഷ്ടപ്പെട്ട കൂട്ടിക്കലില്‍ ദുരന്തനിവാരണക്കാര്‍ എത്തിയത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.
ഷോണ്‍ ജോര്‍ജിന്റെ വാക്കുകളില്‍ തെളിയുന്നത് കേരളത്തിലെ ദുരന്തനിവാരണത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ്. ദുരന്തമേഖലയില്‍ പോലും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പെരുമാറാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പ്രളയ മുന്നറിയിപ്പ് നല്‍കാന്‍ പോലും ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം .റവന്യുമന്ത്രിക്കും സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്ക് മേല്‍ നിയന്ത്രണമില്ല എന്നതിന്റെ തെളിവുകൂടിയായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ പ്രക്യതിദുരന്തം.
പ്രകൃതിദുരന്തം നേരിടുന്നതിനെ കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിദഗ്ദ്ധരെയൊന്നും ദുരന്തമുഖത്ത് കണ്ടില്ല. കോടിക്കണക്കിന് രൂപം ചെലവിട്ടാണ് ഇത്തരക്കാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ദുരന്തനിവാരണ മാര്‍ഗ്ഗങ്ങള്‍ പഠിച്ചത്. എന്നാല്‍ ഒരു പ്രയോജനവുമുണ്ടായില്ല. അതായത് ദുരന്തനിവാരണം പോക്കറ്റ് വീര്‍പ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്ന് ചുരുക്കം.
"
https://www.facebook.com/Malayalivartha
























