'സിനിമ സിനിമയാവണെമെങ്കില്‍ അവാര്‍ഡുകളുടെ പരിസരത്തുപോലും പേരുകള്‍ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്... ഇവരില്ലെങ്കില്‍ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല...' സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസമാണ് പ്രാപിച്ചത്. ഇതിന് പിന്നാലെ നടന്‍ ഹരീഷ് പേരടി പങ്കുവച്ച ഫേസ്ബുക് കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. സിനിമയുടെ മുന്നണിയിൽ പ്രവർത്തിച്ചവർ കയ്യടി നേടുമ്പോഴും ആരും ശ്രദ്ധിക്കാതെ പോയ കുറച്ചുപേരുണ്ട. അത്തരത്തിൽ സിനിമയിലെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഠിനാധ്വാനത്തെ കുറിച്ചാണ് പോസ്റ്റ് വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ സിനിമ സിനിമയാവണെമെങ്കില്‍ അവാര്‍ഡുകളുടെ പരിസരത്തുപോലും പേരുകള്‍ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്. ഇവരില്ലെങ്കില്‍ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല എന്നും അദ്ദേഹം കുറിക്കുന്നു.
ഹരീഷ് പേരടിയുടെ വാക്കുകള്‍:
സിനിമ സിനിമയാവണെമെങ്കില്‍ അവാര്‍ഡുകളുടെ പരിസരത്തുപോലും പേരുകള്‍ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്... ഇവരില്ലെങ്കില്‍ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല...
നല്ല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മാനേജേര്‍സ്, നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ ചീഫ്, നല്ല സിനിമാ യുനിറ്റ്, നല്ല ഫൈറ്റ് മാസ്റ്റെര്‍, നല്ല സഹസംവിധായകര്‍, നല്ല ക്യാമറായുനിറ്റ്, നല്ല ഫോകസ് പുള്ളര്‍, നല്ല സ്റ്റുഡിയോ, നല്ല PRO, നല്ല ഡ്രൈവര്‍മാര്‍, നല്ലജൂനിയര്‍ ആര്‍ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്... ഇവരുടെയൊക്കെ വിയര്‍പാണ് സിനിമ...
ഇവര്‍കൊക്കെ എന്നാണ് നിങ്ങളുടെ അവാര്‍ഡുകളുടെ സവര്‍ണ പട്ടികയില്‍ ഇടം കിട്ടുക... അതിന് അര റൂമിലിരുന്ന് സിനിമകള്‍ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിര്‍മാണ മേഖലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം...
അപ്പോള്‍ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും... സിനിമയുടെ അംഗീകാരങ്ങള്‍ ഇവരൊക്കെ അര്‍ഹിക്കുന്നുണ്ട്... ഈ മേഖലയിലെ കുറച്ച് പേരുടെ ഫോടോസ് പങ്കുവെയ്ക്കുന്നു.. ഇനിയുമുണ്ട് ഒരുപാട് ചങ്കുകള്‍.
https://www.facebook.com/Malayalivartha























