വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് പോയ വണ്ടിയെ ചെയ്‌സ് ചെയ്ത് പിടിച്ച് തെറിവിളിയും വഴക്കും ;വണ്ടിയിൽ ഉണ്ടായിരുന്ന ആളെ കണ്ടവർ അമ്പരന്നു; പാർട്ടി വേഷത്തിൽ ഇറങ്ങിയത് നടി ഗായത്രി സുരേഷ്; വാഹനമോടിച്ചത് സൃഹൃത്ത്; വീഡിയോ വൈറലായതോടെ വിശദീകരണവുമായി നടി

നടി ഗായത്രി സുരേഷും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടഞ്ഞു വച്ചു . കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി .
നാട്ടുകാര്‍ കാര്‍ വളഞ്ഞതോടെ ഗായത്രി കാറില്‍ നിന്ന് പുറത്തിറങ്ങി . എന്നാല്‍ കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് തട്ടികയറുന്നതും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാനാകും. ഇതേ തുടര്‍ന്നാണ് നടി ക്ഷമാപണം നടത്തിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിരവധി വാഹനങ്ങളിലാണ് ഇടിച്ചതെന്നും ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നുമൊക്കെ നാട്ടുകാര്‍ വീഡിയോയില്‍ പറയുന്നുമുണ്ട്. നീ നടിയല്ലേടി, സിനിമാ നടി എന്ന് പറഞ്ഞു കൊണ്ട് നാട്ടുകാര്‍ ചോദിക്കുന്ന വീഡിയോയാണ് എത്തിയിരിക്കുന്നത്. ആളുകള്‍ പേര് ചോദിച്ചതോടെ ജിഷിന്‍ എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി പേര്‍ അഭിപ്രായവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനു പിന്നാലെ പ്രതികരണവുമായി ഗായത്രി ലൈവിലും എത്തിയിരുന്നു. ഇന്നലെ ആക്സിഡന്റ് പറ്റിയ എന്റെയൊരു വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഭയങ്കര വൈറലായിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ ഒരുപാട് പേര് എനിക്ക് ആ വീഡിയോ ഇങ്ങോട്ട് അയച്ചു തന്നു. എങ്ങനെയാണ് അത് നിങ്ങള്‍ എടുക്കുക എന്ന് അറിയില്ലാലോ. നിങ്ങള്‍ അതിനെ പൊട്ടയാക്കി എടുക്കരുത് എന്ന് എനിക്ക് തോന്നലുണ്ട്. അതു കൊണ്ടാണ് ഞാന്‍ ലൈവ് വന്നിരിക്കുന്നത്.
എന്താ സംഭവം എന്നുവച്ചാല്‍ ഞാനും എന്റെ ഒരു ഫ്രണ്ടും കൂടി കാക്കനാട് കാറില്‍ ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു. ആ സമയത്ത് മുന്നില്‍ ഒരു കാര്‍ ഉണ്ടായിരുന്നു. എന്റെ ഫ്രണ്ട് ഈ കാറിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ അപ്പുറത്തെ സൈഡില്‍ നിന്നും ഒരു വണ്ടി വന്നു.
ഈ വണ്ടിയുമായി കൂട്ടിയിടിച്ച് രണ്ടു പേരുടെയും സൈഡ് മിറര്‍ പോയിന്നു തോന്നുന്നു. പക്ഷെ ഞങ്ങള്‍ക്ക് പറ്റിയ തെറ്റ് എന്താണെന്നു വച്ചാല്‍ വണ്ടി നിറുത്തിയില്ല. അത് ടെന്‍ഷന്‍ കൊണ്ടായിരുന്നു. ഞാന്‍ ഒരു നടിയാണ്. അവര് ഇതിനെ എങ്ങനെയാ ഡീല്‍ ചെയ്യുക എന്നറിയാത്തതു കൊണ്ട് ടെന്‍ഷന്‍ ആയിട്ടാണ് നിര്‍ത്താതെ പോയത്.
പക്ഷെ, ഇവര്‍ ഞങ്ങളുടെ പിന്നാലെ വന്ന് ചെയ്സ് ചെയ്തു പിടിച്ചു. ഞങ്ങളെ കാറിന്റെ പുറത്തിറക്കി. അതാണ് വൈറലായ വീഡിയോയില്‍ നിങ്ങള്‍ കാണുന്നത്. ഞാന്‍ കെഞ്ചി കുറേ സോറിയൊക്കെ പറഞ്ഞു. എന്നാല്‍ അവർ പറഞ്ഞു പൊലീസ് വരാതെ വിടില്ലെന്ന്. പൊലീസ് വന്നു. അങ്ങനെ അവസാനം എല്ലാം സെറ്റിലായി. ഇതാണ് സംഭവം. വണ്ടി ഇടിച്ചപ്പോള്‍ ഞങ്ങൾ നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു. വേറെ ഒരു പ്രശ്നവുമില്ല. ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല.
ഒരാള്‍ക്കും ഒരു പോറൽ പോലും പറ്റിയിട്ടില്ല. നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്. ടെന്‍ഷന്‍ ആയിട്ടാണ് അങ്ങനെ ചെയ്തത്. ഇവർ ചെയ്സ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ ഭയങ്കര സ്പീഡില്‍ പോയത് എന്നാണ് ഗായത്രി പറഞ്ഞത്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു.
ജമ്നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടി എത്തുകയും ആരാധകര്‍ ഏറ്റടുക്കുകയും ചെയ്തു. തന്റെ പല ഇന്റര്‍വ്യൂകളിലും വിവാദപരമായ പ്രസ്താവന നടത്താറുള്ള താരം നിരവധി തവണ സൈബര്‍ ആക്രണണങ്ങള്‍ക്കും ഇരയായിട്ടുണ്ട്. നിരവധി ട്രോളുകളും ഗായത്രിയ്ക്കെതിരെ വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























