കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്റെ മൃതദേഹം കണ്ടെത്തി....

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍ സച്ചു ഷാഹുലിന്റെ മൃതദേഹം കണ്ടെത്തി. വീട് ഇടിഞ്ഞ് കിടന്നിരുന്ന ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ഇതോടെ കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴു പേരുടെ മൃതദേഹവും ലഭിച്ചു. മേഖലയിലെ തെരച്ചില്‍ അവസാനിപ്പിച്ചതായി ജില്ലാ ഭരണകൂടവും അറിയിച്ചു.
ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയരുകയും ചെയ്തു. അതേസമയം, കൊക്കയാര്‍ പഞ്ചായത്തിന് സമീപം ഒഴുക്കില്‍പ്പെട്ട് കാണാതായ ആന്‍സി എന്ന വീട്ടമ്മയുടെ മൃതദേഹം ഇനി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha
























