വീടിന് മുന്നിലെ റോഡ് കാനയില്‍ മാലിന്യം കത്തിക്കുന്നെന്നാരോപിച്ച് രണ്ടുപേര്‍ വീട്ടിലെത്തി ബഹളം വെയ്ക്കാൻ തുടങ്ങി.. വാക്കേറ്റത്തിനിടെ ബിന്‍സിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് മുറ്റത്ത് വലിച്ചിഴച്ചു; എന്നിട്ടും തീർന്നില്ല പക! കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചതോടെ സംഭവിച്ചത് മറ്റൊന്ന്... ഉപ്പുതറ ചപ്പാത്തിൽ യുവതിയെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

വീടിന് മുന്നിലെ റോഡ് കാനയില്‍ മാലിന്യം കത്തിക്കുന്നെന്നാരോപിച്ച് ഉപ്പുതറ ചപ്പാത്ത് ലോണ്ട്രി പുതുപ്പറമ്പില്‍ ബിന്‍സിയെ (41) വെട്ടിപ്പരിക്കേല്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചപ്പാത്ത് സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ ലോറന്‍സ് (41), പുത്തന്‍പുരയ്ക്കല്‍ ജോബി (34) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. പ്രതികൾ ബിന്‍സിയുടെ വീട്ടിലെത്തി ബഹളം വെച്ചെത്തിയത് . വാക്കേറ്റത്തിനിടെ ബിന്‍സിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് മുറ്റത്ത് വലിച്ചിഴച്ചു.
കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ബിന്‍സി കൈകൊണ്ട് തടഞ്ഞു. വെട്ടേറ്റ് ഇവരുടെ ഇടതുകൈക്ക് സാരമായ മുറിവേറ്റു. രക്തംകണ്ട് ഭയന്ന പ്രതികള്‍ പിന്‍വാങ്ങിയതോടെ അയല്‍വാസികള്‍ ചേര്‍ന്നാണ് ഇവരെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിനിടെ ബിന്‍സിയുടെ പിതാവ് നേശമണി (70), അമ്മ മേരി (65) എന്നിവരെയും പ്രതികള്‍ മര്‍ദിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha






















