സംസ്ഥാനത്ത് മഴക്കെടുതികളുടെ സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് വീണ്ടും മാറ്റി

സംസ്ഥാനത്ത് മഴക്കെടുതികളുടെ സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് വീണ്ടും മാറ്റി. ഈ മാസം 25 മുതല്‍ കോളജുകള്‍ പൂര്‍ണതോതില്‍ തുറക്കാനാണ് തീരുമാനം.
നേരത്തേ ബുധനാഴ്ച കോളജുകള്‍ തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ വീണ്ടും തീരുമാനം മാറ്റുകയായിരുന്നു.
തീവ്ര മഴയെ തുടര്‍ന്നാണ് തിങ്കളാഴ്ച തുറക്കാനിരുന്ന ക്ലാസുകള്‍ ബുധനാഴ്ചയിലേക്ക് മാറ്റിയിരുന്നത്. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തില്‍ നീട്ടി വെച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























