Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മഴക്കെടുതി വര്‍ധിച്ച് നീരൊഴുക്ക് അതിവേഗത്തിലായി... ഇടുക്കി അണക്കെട്ടില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇന്നു തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ അടിയന്തിര തീരുമാനം....

18 OCTOBER 2021 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഇടുക്കി അണക്കെട്ടില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇന്നു തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ അടിയന്തിര തീരുമാനം. ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും റെഡ് അലര്‍ട്ടിലേക്ക് ഒരാഴ്ചകൂടി കാത്തിരിക്കേണ്ടിവരുമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.


എന്നാല്‍ മഴക്കെടുതി വര്‍ധിച്ച് നീരൊഴുക്ക് അതിവേഗത്തിലായതോടെ ഇന്നു വൈകുന്നേരം ആറിന് ഒന്നാം റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനാണ് തീരുമാനം. നിലവിലെ നീരൊഴുക്കിന്റെ തോത് കണക്കാക്കിയാല്‍ നാളെ രാവിലെ ഇടുക്കി ഡാമില്‍ ജലനിരപ്പ് 2398 അടി കവിയും. ഇതോടെ അപ്പര്‍ റൂള്‍ ലെവല്‍ കടക്കുന്ന സാഹചര്യമെത്തും. ഇതോടെ ചെറുതോണി അണക്കെട്ടിന്റെ ഒന്നോ രണ്ടോ ഷട്ടറുകള്‍ ഒരടി വീതം തുറന്നു വയ്ക്കാനാണ് നിലവിലെ തീരുമാനം.




ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് രണ്ടുദിവസത്തിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളുവെന്നാണ് കെഎസ്ഇബി ഡാം സുരക്ഷ ചീഫ് എന്‍ജിനീയര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിലാണഅ റെഡ് അലര്‍ട്ട് ഇന്നു തന്നെ പ്രഖ്യാപിക്കുന്നത്.


2398.86 അടിയായാല്‍ ആ നിമിഷം ഡാം തുറക്കേണ്ടിവരും. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാരിന്റെയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും നടപടികള്‍. ഇതിനു മുന്നോടിയായി ചെറുതോണി പാലത്തിലെയും ചെറുതോണി പുഴയിലെയും തടസങ്ങള്‍ നീക്കം ചെയ്യും. പെരിയാര്‍ തീരത്തെ താമസക്കാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചശേഷമായിരിക്കും ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കുക.

 




സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ടിലേക്ക്അടുക്കുന്ന സാഹചര്യത്തില്‍ ഡാം അടിയന്തരമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. മുന്നിലുള്ള കാലാവസ്ഥാ പ്രവചനം അനുസരിച്ച് രണ്ട് ദിവസത്തേക്ക് മഴയില്ല. എന്നാല്‍ അതിനു ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതു മുന്നില്‍ കണ്ട് ഡാം തുറന്നു വിട്ട് ജലം ക്രമീകരക്കണമെന്ന് ഡീന്‍ കുര്യാക്കോസ് നിര്‍ദേശിച്ചിരിക്കുന്നത്.


2018ല്‍ സംഭവിച്ചതുപോലെ ഡാം തുറന്നു വിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന അവസ്ഥയുണ്ടാവാതിരിക്കാന്‍ 2385 ല്‍ ജലനിരപ്പ് നിജപ്പെടുത്തണമെന്നും മഴ പെയ്യാന്‍ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നുമാണ് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെടുന്നത്.
മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അടിയന്തര യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. ഈ യോഗത്തില്‍ ഇടുക്കി ഉള്‍പ്പെടെ ഡാമുകള്‍ തുറക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കും. ഡാമുകള്‍ പകല്‍സമയം മാത്രമേ തുറക്കൂവെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും റവന്യൂ മന്ത്രി കെ.രാജന്‍ വ്യക്തമാക്കി.

 




ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്നലെയാണ് അറിയിച്ചത്. ഇന്നലെ രാത്രി 9ന് ജലനിരപ്പ് 2396.26 അടിയിലെത്തി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഷട്ടറുകള്‍ തുറക്കാം എന്നതാണ് ചട്ടം.


വേണ്ടിവന്നാല്‍ എല്ലാ ഷട്ടറുകളും തുറക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. മൂലമറ്റം വൈദ്യുതി നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം പൂര്‍ണതോതിലാക്കി അഞ്ചു 5 ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് താഴാത്ത സാഹചര്യത്തിലാണ് ഷട്ടര്‍ ഉയര്‍ത്താനുള്ള നീക്കം പുരോഗമിക്കുന്നത്.


മുന്‍പ് 1981, 1992, 1918 വര്‍ഷങ്ങളില്‍ ഇടുക്കി പദ്ധതിയില്‍പ്പെട്ട ചെറുതോണിയുടെ ഷട്ടറുഖള്‍ തുറന്നിരുന്നു. 1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നുമാണ് ഇടുക്കി അണക്കെട്ട് പൂര്‍ണമായും നിറഞ്ഞത്. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും 1981 ല്‍ തുറന്നിരുന്നു. രാവിലെ ഒന്‍പതോടെ അണക്കെട്ടു തുറന്നു. രണ്ടു മണിക്കൂറിനു ശേഷം ഷട്ടര്‍ താഴ്ത്തി. വൈകിട്ട് നാലു മണിയോടെ വീണ്ടും തുറന്നു.

 

 

1981 ല്‍ ആകെ 15 ദിവസമാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിട്ടത്. 2018ല്‍ മഹാപ്രളയത്തിന് മുന്നോടിയായി ഓഗസ്റ്റ് ഒന്‍പതിനാണ് ചെറുതോണിയുടെ ഷട്ടറുകള്‍ തുറന്നത്. മഹാപ്രളയത്തില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നതോടെ രണ്ടാഴ്ചയോളം ചെറുതോണിയുടെ ഷട്ടറുകള്‍ തുറന്നുവെച്ചാണ് ജലനിരപ്പ് നിയന്ത്രിച്ചത്. കേരളത്തില്‍ വന്‍നാശമുണ്ടാക്കിയ പ്രളയത്തില്‍ നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ വെള്ളത്തില്‍ മൂടിയിരുന്നു.
ഇടുക്കി തടാകത്തെ തടഞ്ഞുനിര്‍ത്തുന്നത് ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം എന്നീ മൂന്ന് അണക്കെട്ടുകളാണ്. വെള്ളം പുറത്തേക്കുവിടാന്‍ അഞ്ച് ഷട്ടറുകളുടെ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടില്‍ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആര്‍ച്ച് ഡാമാണ് കുറവന്‍, കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി അണക്കെട്ട്. 2403 അടി വെള്ളമാണ് ഇടുക്കിയിലെ പരമാവധി സംഭരണശേഷി.


 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 minutes ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (21 minutes ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (1 hour ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (1 hour ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (4 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (4 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (4 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (5 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (5 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (5 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (5 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (5 hours ago)

Malayali Vartha Recommends