Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിലെ കാലാവസ്ഥ വലിയ തോതില്‍ വ്യതിയാനപ്പെട്ടിരിക്കുന്നു; പ്രവചനങ്ങൾക്ക് അധീനമായിട്ടുള്ള മഴക്കാലങ്ങളായിരിക്കും ഇനി ഉണ്ടാകുന്നത്; തുലാവര്‍ഷം സാധാരണ ഗതിയില്‍ തന്നെ ചുഴലിക്കാറ്റ് സീസണാണ്; അതുകൂടാതെ മറ്റ് പ്രതിഭാസങ്ങള്‍ കൂടിയാകുമ്പോൾ ഇനിയും ശക്തമായ ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും കേരളത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാക്കും; നടുക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ

18 OCTOBER 2021 02:22 PM IST
മലയാളി വാര്‍ത്ത

2018 ലെ മഹാപ്രളയം ....2019 ലെ കവളപ്പാറയിലെ ഉരുള്‍പ്പൊട്ടൽ....2020 ല്‍ പെട്ടിമുടി ദുരന്തം ... ...2021 ൽ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പത്തോളം മനുഷ്യജീവനുകള്‍ അപഹരിച്ച പ്രകൃതി ദുരന്തവും.... ഏതു സമയവും അപ്രതീക്ഷിത അപകടങ്ങൾ ഉണ്ടാകാവുന്ന സാഹചര്യങ്ങളാണ് കേരളത്തിലുള്ളത് .

കേരളത്തിന് തനതായ ഒരു കാലാവസ്ഥ ഉണ്ടായിരുന്നു. എന്നാൽ അതിനു എന്ത് സംഭവിച്ചു? കാലാവസ്ഥ ശാസ്ത്രജ്ഞരും പരിസ്ഥിതി ശാസ്ത്രജ്ഞരും പറയുന്നത് കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിലെ കാലാവസ്ഥ വലിയ തോതില്‍ വ്യതിയാനപ്പെട്ടിരിക്കുന്നുവെന്നാണ്. ആകെ മൊത്തം തകിടം മറിഞ്ഞ അവസ്ഥയാണ് കേരളത്തിലുള്ളത്.

കാര്യങ്ങൾ കൈ വിട്ടു പോകുന്ന തരത്തിലേക്ക് നീങ്ങുകയാണ്. പ്രവചനങ്ങൾക്ക് അധീനമായിട്ടുള്ള മഴക്കാലങ്ങളായിരിക്കും ഇനി ഉണ്ടാകുന്നത്. സംസ്ഥാനത്തെ റെയിന്‍ഫോള്‍ പാറ്റേണ്‍ മുന്‍കാലങ്ങളില്‍ നിന്നും മാറി മറഞ്ഞിരിക്കുന്ന സ്ഥിതിയാണുള്ളത്.

കോട്ടയം, പത്തനം തിട്ട അടക്കമുള്ള തെക്കന്‍ ജില്ലകളില്‍ ഉണ്ടായ ശക്തമായ മഴയ്ക്ക് കാരണമായിരിക്കുന്നത് കാലാവസ്ഥ വലിയ തോതില്‍ വ്യതിയാനപ്പെട്ടിരിക്കുന്നതെന്നാണ് ശാത്രജ്ഞർ പറയുന്നത്. തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ കാലാവസ്ഥ നിരീക്ഷകനായ രാജീവന്‍ എരിക്കുളം ചൂണ്ടിക്കാണിക്കുന്നത് ഇപ്പോഴുണ്ടായ മഴയ്ക്ക് ന്യൂനര്‍ദ്ദമാണ് കാരണമെങ്കിലും കേരളത്തിലെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന ട്രെന്‍ഡ് മാറ്റവും ഇതിലൂടെ വ്യക്തമാകുന്നുണ്ടെന്നാണ് .

'ഈ വര്‍ഷം പെസഫിക്കില്‍ ലാ നിന കണ്ടീഷനാണ് ഇനി വരാന്‍ പോകുന്നത്. ഇതുമൂലം ഈസ്റ്റേണ്‍ പെസഫിക്ക് സാധാരണ ഉള്ളതിനേക്കാള്‍ കൂളിംഗ് കണ്ടീഷനിലേക്ക് മാറുമത്രേ . ഇന്ത്യന്‍ ഓഷ്യനിലെ ഡൈപോള്‍ പ്രതിഭാസം നെഗറ്റീവ് കണ്ടീഷനിലേക്ക് മാറുന്നു. ഈ കാരണത്താൽ ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശം സാധാരണയെക്കാള്‍ കുറച്ചുകൂടി ഊഷ്ണാവസ്ഥയിലായിരിക്കുമത്രേ .

ലാ നിനയും ഇന്‍ഡ്യന്‍ ഓഷ്യന്‍ ഡൈപോള്‍ കണ്ടീഷനും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും കൂടുതല്‍ ഉണ്ടാക്കാനുള്ള സാഹചര്യമുണ്ടാകും . തുലാവര്‍ഷം സാധാരണഗതിയില്‍ തന്നെ ചുഴലിക്കാറ്റ് സീസണാണ്. അതുകൂടാതെ മറ്റ് പ്രതിഭാസങ്ങള്‍ കൂടിയാകുമ്പോൾ ഇനിയും ശക്തമായ ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും കേരളത്തില്‍ നമുക്ക് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാക്കുമത്രേ , അതൊരു മുന്നറിയിപ്പായി തന്നെ നമ്മള്‍ ഉള്‍ക്കൊള്ളുകയും വേണമെന്നും രാജീവന്‍ പറയുന്നു .

ഇപ്പോഴുണ്ടായിരിക്കുന്ന മഴയുടെ മുന്നറിയിപ്പ് മുന്‍കൂട്ടി തന്നെ നല്‍കിയിരുന്നതാണെന്നും കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബര്‍ 16 വരെ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നതാണെന്നും കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പറഞ്ഞു . ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ ഉണ്ടായ ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറി കേരള തീരത്തേക്ക് വരും എന്നും കാലാവസ്ഥ വകുപ്പില്‍ നിന്നും മുന്നറിയിപ്പുണ്ടായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

''മുന്നറിയിപ്പില്‍ പറഞ്ഞതുപോലെ തന്നെ 12-ാം തീയതി മഴ വന്നു. എന്നാല്‍ അടുത്ത രണ്ട് ദിവസം മഴ മാറി നില്‍ക്കുകയും വെയില്‍ പരന്ന അന്തരീക്ഷം ഉണ്ടാവുകയും ചെയ്തു . ഇതോടെ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ പലരും കളിയാക്കി .എന്നാൽ പിന്നീട് സാഹചര്യം മാറുകയുണ്ടായി എന്ന കാര്യം കാലാവസ്ഥ വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേരളത്തില്‍ പൊതുവെ സുരക്ഷിതമായ കാലാവസ്ഥയാണെന്ന ചിന്താഗതി മാറേണ്ടിയിരിക്കുന്നുവെന്നു തന്നെയാണ് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ തറപ്പിച്ചു പറയുന്നത്. അടിക്കടി വരുന്ന ന്യൂനമര്‍ദ്ദങ്ങളും ഇതിനൊപ്പം ഉണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റുകളും കേരളത്തില്‍ ഇനിയും ദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥ-പരിസ്ഥിതി ശാസ്ത്രജഞര്‍ നല്‍കുന്നു . അതിതീവ്രമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ സംസ്ഥാനം നേരിടേണ്ടി വരും.

ആഗോള കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെടുത്തിയും കേരളത്തിലെ മാറ്റങ്ങളെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കാണുന്നുണ്ട്. ഇന്ത്യന്‍ സമുദ്രതീരങ്ങളില്‍ താപനിലയിലുണ്ടാകുന്ന വര്‍ദ്ധനവും ചുഴലിക്കാറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും അതിശക്തമായ മഴപ്പെയ്ത്തുകള്‍ക്കും കാരണമായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

കാലാവസ്ഥ വകുപ്പ് പറയുന്നത് തുലാവര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തുലാവര്‍ഷ കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട 60% മഴയും ഒക്ടോബറിലെ ആദ്യ 13 ദിവസം കൊണ്ട് കിട്ടിയെന്നാണ് . റെയിന്‍ ഫാളില്‍ ഉണ്ടാകുന്ന ഗ്യാപ്പ് പൂര്‍ണമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് തന്നെ മഴക്കാലങ്ങളെക്കുറിച്ച്‌ നമുക്കുണ്ടായിരുന്ന പരമ്ബരാഗത സങ്കല്‍പ്പങ്ങൾ മാറ്റേണ്ടതായിട്ടുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എല്ലാവരും ഒന്ന് കരുതിയിരിക്കുക.

പ്രവചനങ്ങൾക്ക് അധീനമായിട്ടുള്ള മഴക്കാലങ്ങളായിരിക്കും ഇനി ഉണ്ടാകുന്നത്. സംസ്ഥാനത്തെ റെയിന്‍ഫോള്‍ പാറ്റേണ്‍ മുന്‍കാലങ്ങളില്‍ നിന്നും മാറി മറഞ്ഞിരിക്കുന്ന സ്ഥിതിയാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (49 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (56 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (1 hour ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (6 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends