Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പത്ത് പേരുടെ മുന്നിൽ നിന്ന് സംസാരിക്കാൻ പോലും വിഷമിച്ചിരുന്ന ഒരു പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരനായിരുന്നു കാഞ്ഞാങ്ങാട്ടെ കണ്ണന്‍ നായര്‍;എന്നാല്‍ ഇന്ന് കണ്ണൻ നായര്‍ ജനപ്രതിനിധികൾക്ക് പോലും ക്ലാസെടുക്കുന്ന പരിശീലകനാണ്;ഈ പരിവർത്തനങ്ങൾ സൃഷ്ടിച്ചു തന്നെ താനാക്കിയത് ജനകീയാസൂത്രണ പരിശീലനങ്ങളെന്നാണ് കണ്ണന്‍ നായർ പറയുന്നത്;ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ.തോമസ് ഐസക്ക്

18 OCTOBER 2021 02:38 PM IST
മലയാളി വാര്‍ത്ത

പത്ത് പേരുടെ മുന്നിൽ നിന്ന് സംസാരിക്കാൻ പോലും വിഷമിച്ചിരുന്ന ഒരു പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരനായിരുന്നു കാഞ്ഞാങ്ങാട്ടെ കണ്ണന്‍ നായര്‍;എന്നാല്‍ ഇന്ന് കണ്ണൻ നായര്‍ ജനപ്രതിനിധികൾക്ക് പോലും ക്ലാസെടുക്കുന്ന പരിശീലകനാണ്;ഈ പരിവർത്തനങ്ങൾ സൃഷ്ടിച്ചു തന്നെ താനാക്കിയത് ജനകീയാസൂത്രണ പരിശീലനങ്ങളെന്നാണ് കണ്ണന്‍ നായർ പറയുന്നത്;ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ.തോമസ് ഐസക്ക്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പത്ത് പേരുടെ മുന്നിൽ നിന്ന് സംസാരിക്കാൻ പോലും വിഷമിച്ചിരുന്ന ഒരു പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരനായിരുന്നു കാഞ്ഞാങ്ങാട്ടെ കണ്ണന്‍ നായര്‍. എന്നാല്‍ ഇന്ന് കണ്ണൻ നായര്‍ ജനപ്രതിനിധികൾക്ക് പോലും ക്ലാസെടുക്കുന്ന പരിശീലകനാണ്. രേഖകൾ തയ്യാറാക്കുന്നതിനും വിവരങ്ങൾ പഠിച്ചു റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള അറിവും കഴിവും വികസിച്ചു. ഈ പരിവർത്തനങ്ങൾ സൃഷ്ടിച്ചു തന്നെ താനാക്കിയത് ജനകീയാസൂത്രണ പരിശീലനങ്ങളാണ് എന്നാണു കണ്ണന്‍ നായർ തുറന്നു പറയുന്നത്.

കോഴിക്കോട് നളന്ദ, തിരുവനന്തപുരം മാർ ഇവാനിയോസ്, മരിയാ റാണി സെന്റർ തിരുവനന്തപുരം, ശ്രീകാര്യം സഹകരണ പരിശീലന കേന്ദ്രം, പാപ്പനംകോട് ബിഎസ്എൻഎൽ പരിശീലനകേന്ദ്രം, തിരുവനന്തപുരം ഐഎംജി, തൃശ്ശൂർ കില, കോവളം സെന്റർ കൊട്ടാരക്കര എസ്ഐആർഡി തുടങ്ങി ഒട്ടനവധി പരിശീലന കേന്ദ്രങ്ങളിൽ ഉള്ള വിവിധ തലങ്ങളിലുള്ള പരിശീലനങ്ങളിൽ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്കും കീ റിസോഴ്സ് പേർസ്ൺ എന്ന നിലയ്ക്കും പങ്കെടുത്തു.

ഇവയില്‍ കണ്ണൻ നായർക്ക് ഏറ്റവും അവിസ്മരണീയമായ അനുഭവം കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിൽ ലഭിച്ച പരിശീലനമാണ്. കുമരകത്ത് പരിശീലനത്തിൽ പങ്കെടുത്ത ആളുകൾക്കുള്ള താമസം ഓരോ വീടുകളിലായിരുന്നു. അയൽക്കൂട്ട യോഗങ്ങളിലും പ്രതിനിധികൾ പങ്കെടുത്തു. വീടിനുമുന്നിൽ പായയിൽ ഇരുന്ന് വീട്ടുമുറ്റത്ത് ആയിരുന്നു അയൽക്കൂട്ട യോഗങ്ങൾ. അതിരാവിലെ ഓരോ വാർഡിലും വിദ്യാർഥികൾക്കായി നടത്തിയ കായിക പരിശീലനപരിപാടിയിൽ പരിശീലകരുടെ നേതൃത്വത്തിൽ നടന്നുവരുന്ന കായിക പരിശീലന പരിപാടി കുമരകത്തിന് മാത്രം മാതൃക ആയിരുന്നു.

മടിക്കൈ ഗ്രാമ പഞ്ചായത്ത് ഗുണഭോക്തൃ സമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും സംഗമം സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം. കർത്തമ്പുവിനോടൊപ്പം കണ്ണന്‍ നായരും ഈ സെമിനാറിൽ പങ്കെടുത്തു. ശ്രീമതി. പി. ബേബി ആയിരുന്നു അന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ഗുണഭോക്തൃ സമിതികൾക്ക് അനുവദിച്ച ഫണ്ടിനെ ഇരട്ടിയിലേറെ തുക ഓരോ കമ്മിറ്റിയും വികസനപ്രവർത്തനങ്ങൾക്ക് ചെലവഴിച്ചു. കമ്മിറ്റിയുടെ കണക്കുകളും മറ്റും അന്നുതന്നെ സോഷ്യൽ ഓഡിറ്റിനു ഗ്രാമസഭകളിൽ വിധേയമാക്കിയിരുന്നു.

പി. ബേബി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയപ്പോൾ ബ്ലോക്ക് പഞ്ചായത്ത് സമഗ്ര പൗരാവകാശരേഖ പ്രസിദ്ധീകരിച്ചു. 150ലേറെ പേജുകൾ വരുന്ന സമഗ്ര പൗരാവകാശരേഖ കേരള പഞ്ചായത്തിരാജ് നിയമം, പൗരാവകാശരേഖ എന്നതിലുപരി ഒരു ഇൻഫർമേഷൻ ഡയറക്ടറി പോലെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു ഈ രേഖ തയ്യാറാക്കിയത്.

സദ് ഭരണത്തിന് ഒട്ടേറെ മാതൃകകൾ നടപ്പിലാക്കിയ തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമ പഞ്ചായത്തിലും പരിശീലനം ഉണ്ടായിരുന്നു. പ്രസിഡണ്ട് ശിവരാജന്റെ നേതൃത്വത്തിൽ അഡ്വക്കേറ്റ് സുഹൃത്ത് കുമാർ, ശ്രീകണ്ഠൻ തുടങ്ങിയവരുടെ ഒരു സംഘമാണ് ഈ പരിഷ്കാരങ്ങള്‍ നടപ്പാക്കിയിരുന്നത്.

1987 ഫെബ്രുവരിയിൽ ആയിരുന്നു കണ്ണൻ നായർ അജാനൂർ പഞ്ചായത്തിൽ നിയമിതനായത്. പക്ഷെ അക്കാലത്ത് പഞ്ചായത്തിനു അധികാരങ്ങളോ അവിടെ വലിയ പ്രവര്ത്തതനങ്ങളോ ഉണ്ടായിരുന്നില്ല എന്നാല്‍ ജനകീയാസൂത്രണത്തോടെ ഈ സ്ഥിതി വിശേഷം പാടെ മാറി.

തിരക്കുകളോട് തിരക്ക്. അജാനൂർ ഗ്രാമ പഞ്ചായത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പദ്ധതി ചുമതല വഹിച്ച ക്ലാർക്ക് എന്നുള്ള നിലയിൽ ആദ്യവർഷ വികസന രേഖ തയ്യാറാക്കിയത് ഇന്നും മനസ്സിൽ പച്ചപിടിച്ചു കിടക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിലെ ഏടുകളും വികസന മേഖലയിലെ അവസ്ഥയും പ്രശ്നങ്ങളും കൂടിയിരുന്ന എഴുതി തയ്യാറാക്കുന്ന ശ്രമകരമായ പ്രവർത്തനത്തിന് പി മുരളീധരൻ മാസ്റ്റർ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരുടെ നീണ്ടനിര തന്നെ ഉണ്ടായിരുന്നു.

ചിത്താരിയിൽ പ്രവർത്തിച്ചിരുന്ന മുഹമ്മദ് കുഞ്ഞിയുടെ പ്രസ്സിൽ, അദ്ദേഹം ഗ്രാമപഞ്ചായത്ത് അംഗം കൂടിയായിരുന്നു വളരെ ഏറെ ദിവസങ്ങൾ പകലന്തിയോളം ഇരുന്നാണ് ഡിടിപി പൂർത്തീകരിച്ചത്. മുഖചിത്രം മൾട്ടി കളറിൽ വേണം എന്ന ആശയം ഉയർന്നു വന്നു. അങ്ങനെ കാഞ്ഞങ്ങാട്ടേ ആർട്ടിസ്റ്റ് ടി രാഘവൻ മാസ്റ്ററോട് ഒരു മുഖചിത്രം തയ്യാറാക്കുന്നതിനു വേണ്ടി അഭ്യർത്ഥിക്കുകയും അദ്ദേഹം മഹാത്മജിയുടെ നടന്നുനീങ്ങുന്ന ഒരു മനോഹരമായ പെയിന്റിംഗ് വരച്ചു നൽകി.

ഈ ചിത്രം കോഴിക്കോട് മാതൃഭൂമി പ്രസ്സിൽ കൊടുത്തതു പ്ലേറ്റ് ആക്കി മാറ്റിയാണ് മുഖചിത്രം അച്ചടിച്ചത്. മാതൃകാ പ്രവർത്തനം കാഴ്ചവച്ച ഒട്ടനവധി ഉദ്യോഗസ്ഥരിൽ അജാനൂർ ഗ്രാമ പഞ്ചായത്തിൽ കൃഷി ഓഫീസറായിരുന്ന ഡോക്ടർ പികെ ജയശ്രീയുടെ പേരാണ് കണ്ണൻ നായര്ക്ക് പ്രത്യേകം പറയാനുള്ളത്. പിന്നീട് അവര്‍ പഞ്ചായത്ത് ഡയറക്ടറും ജില്ലാ കലക്ടറും ആയി. വെള്ളക്കടലാസിൽ കാർബൺ പേപ്പർ വെച്ച് എഴുതി തയ്യാറാക്കുന്ന പ്രൊജക്റ്റ് മുതൽ ഇന്ന് സുലേഖ വഴി ഓൺലൈനായി സമർപ്പിക്കുന്ന പ്രോജക്റ്റ് വരെ തയ്യാറാക്കുന്ന നടപടികളിൽ ഭാഗവാക്കാകുന്നതിനു സാധിച്ചു.

ഒമ്പതാം പദ്ധതിയുടെ തുടക്കം മുതൽ സർവീസിൽ നിന്ന് രണ്ടുവർഷം മുമ്പ് വിരമിക്കുന്നതുവരെ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജോലികളാണ് കൂടുതലും ചെയ്തിരുന്നത്. പദ്ധതി സമർപ്പിക്കുമ്പോൾകിട്ടുന്ന സംതൃപ്തിയും, അഭിമാനവും ആഘോഷവും വേറിട്ട ഒരു അനുഭവം ആയിരുന്നു.

#ജനകീയാസൂത്രണജനകീയചരിത്രം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (49 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (56 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (1 hour ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (6 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends