Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

എന്തൊരു ദുരന്തമാ... 2018ലെ പ്രളയ സമയത്ത് ഇടുക്കി ഡാം തുറന്നപ്പോള്‍ റൂട്ട് മാപ്പുമായി വന്ന മലയാള മനോരമ വീണ്ടും; മനോരമ വരച്ചത് ഒരുവഴിക്ക് വെള്ളം പോയത് വേറൊരു വഴിക്കായപ്പോള്‍ ട്രോളി കൊന്നു; ഇപ്പോള്‍ ഇടുക്കി ഡാം തുറന്നാല്‍ വെള്ളം ഏതെല്ലാം വഴികളിലൂടെ പോകുമെന്നഇന്‍ഫോഗ്രാഫിക്‌സുമായി മനോരമ വീണ്ടും

19 OCTOBER 2021 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....

മനുഷ്യര്‍ മുങ്ങിച്ചാകുന്നതിനിടെ ഇങ്ങനെ ദുന്തങ്ങളും ഉണ്ടാകാറുണ്ട്. ഇടുക്കി ഡാം ചൊവ്വാഴ്ച തുറക്കുമെന്ന അറിയിപ്പ് എത്തിയതോടെ ഓര്‍മകളില്‍ നിറയുന്നത് 2018 ലെ മഹാപ്രളയമാണ്. അന്ന് മഴ കനത്ത് നദികളിലെ പ്രളയ സാഹചര്യത്തിനിടെയായിരുന്നു ഡാം തുറന്നത്. ചെറുതോണിപ്പുഴയില്‍ അഞ്ച് അടിയോളമാണ് അന്ന് വെള്ളം ഉയര്‍ന്നത്.

2018ല്‍ ഡാം തുറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങല്‍ ആഘോഷിക്കുകയായിരുന്നു. അതില്‍ മനോരമ ചാനലും പത്രവും ഒരുപടി കൂടി മുന്നില്‍ കടന്ന് ഡാം തുറന്നാല്‍ ഏതൊക്കെ വഴിയിലൂടെ വെള്ളം പോകുമെന്ന റൂട്ട് മാപ്പ് വരച്ചു. മനോരമയുടെ കരവിരുതില്‍ എല്ലാവരും കയ്യടിച്ച് ആ റൂട്ടിലുള്ളവര്‍ മാറിനിന്നു. എന്നാല്‍ വെള്ളത്തിനുണ്ടോ മനോരമയുടെ റൂട്ട് മാപ്പ് അറിയുന്നു. അത് തോന്നുന്ന വഴിയിലൂടെ പോയി. അതോടെ റൂട്ട് മാപ്പ് സ്വാഹ. കഷ്ടപ്പെട്ട ജനങ്ങള്‍ ട്രോളി കൊന്നു.

 



ഇപ്പോള്‍ ഇടുക്കി ഡാം തുറക്കുമെന്നായപ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തിയത് മനോരമയുടെ റൂട്ട് മാപ്പാണ്. ഇത്തവണ കുറച്ചും കൂടി സാങ്കേതികവിദ്യയോടെ ഇന്‍ഫോ ഗ്രാഫിക്‌സായി റൂട്ട് മാപ്പ് വരച്ചിരിക്കുകയാണ് മനോരമ. ഇതോടെ പഴയ ട്രോള്‍ വീണ്ടുമെത്തി.

26 വര്‍ഷത്തിനു ശേഷമായിരുന്നു 2018 ഓഗസ്റ്റില്‍ ചെറുതോണി ഡാം തുറന്നത്. പെരിയാര്‍ തീരത്തും തടയമ്പാട് ചപ്പാത്തിലും വെള്ളം കയറി വ്യാപക നാശനഷ്ടമാണ് അന്നുണ്ടായത്. തൊട്ടുപിന്നാലെ 2018 ഒക്ടോബര്‍ ആറിന് അതിതീവ്ര മഴയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡാമിന്റെ ഒരു ഷട്ടര്‍ മാത്രം തുറന്നു. ചെറുതോണിപ്പുഴയില്‍ അന്ന് വെള്ളം ഉയര്‍ന്നത് ഒരടിയോളം മാത്രം.

 



ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആര്‍ച്ച് ഡാമാണ് ഇടുക്കി. വെള്ളത്തിന്റെ മര്‍ദ്ദം ഇരു ഭാഗങ്ങളിലേക്കും ലഘൂകരിക്കുന്ന രീതിയിലാണ് നിര്‍മാണം. കമാന ആകൃതിയില്‍, ചുവട്ടില്‍നിന്ന് ഉള്ളിലേക്കാണ് വളവ്. കുറവന്‍, കുറത്തി മലകളെ ബന്ധിപ്പിക്കുന്നു. ഇടുക്കി തടാകത്തെ തടഞ്ഞുനിര്‍ത്തുന്നത് മൂന്ന് അണക്കെട്ടുകളാണ്. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതില്‍ വെള്ളം പുറത്തേക്കുവിടാന്‍ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടില്‍ മാത്രമാണ്.

അണക്കെട്ടു തുറന്നാല്‍ വെള്ളം എങ്ങനെ ഒഴുകും?

ഷട്ടര്‍ തുറന്നാല്‍ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും. തൊടുപുഴപുളിയന്‍മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാല്‍ ഇടുക്കി–കട്ടപ്പന റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടേക്കാം.

 



2018 ഓഗസ്റ്റില്‍ ഇടുക്കി ചെറുതോണി ഡാമിലെ അഞ്ചു ഷട്ടറുകളും തുറന്നപ്പോള്‍ ചെറുതോണിപ്പുഴയിലെ വെള്ളമൊഴുക്കു ശക്തമാകുന്നത് കാണാന്‍ തടിച്ചുകൂടിയവര്‍. ഒടുവില്‍ പൊലീസെത്തി കര്‍ശന സുരക്ഷയൊരുക്കിയാണ് കാണികളെ നിയന്ത്രിച്ചത്.

തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്‌ലാ വനമേഖലയിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും. ലോവര്‍പെരിയാര്‍ ഇപ്പോള്‍ തന്നെ തുറന്നിരിക്കുകയാണ്. ഭൂതത്താന്‍കെട്ടും ഇപ്പോള്‍തന്നെ നിയന്ത്രിതമായി തുറന്നിട്ടുണ്ട്.

 



എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ വെള്ളമെത്തും. വന്‍തോതില്‍ ജലപ്രവാഹമുണ്ടായാല്‍ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. തുടര്‍ന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലില്‍ച്ചേരും.

ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടര്‍ ഉയര്‍ത്തും; പിന്നാലെ മറ്റു രണ്ടു ഷട്ടറുകള്‍. സാധാരണയായി 10 മുതല്‍ 15 വരെ സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയര്‍ത്തുക. മുഴുവന്‍ ഷട്ടറുകളും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

 



ഇതിനു മുന്‍പു നാലു തവണ മാത്രമാണു ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അതില്‍ മൂന്നും ഒക്ടോബറില്‍. 1981 ഒക്ടോബര്‍ 29, 1992 ഒക്ടോബര്‍ 12, 2018 ഓഗസ്റ്റ് ഒന്‍പത്, 2018 ഒക്ടോബര്‍ ആറിനുമാണ് മുന്‍പ് ചെറുതോണി അണക്കെട്ട് തുറന്നത്. അഞ്ചാമതായി ഇത്തവണ തുറക്കാന്‍ ഒരുങ്ങുന്നതും മറ്റൊരു ഒക്ടോബറിലാണ്. മനോരമയുടെ റൂട്ട് മാപ്പ് എന്താകുമെന്ന് ഇന്നറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (30 minutes ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (49 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (1 hour ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (1 hour ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (2 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (2 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (2 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (2 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (2 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (2 hours ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (3 hours ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (3 hours ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (3 hours ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends