Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി: കോട്ടയം കുറിച്ചിയിൽ ഹോട്ടൽ ഉടമ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട ശേഷം ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കി; കുറിച്ചി സ്വദേശി ജീവനൊടുക്കിയത് ഓട്ടിസം ബാധിച്ച മകനെയും കുടുംബത്തെയും തനിച്ചാക്കി

19 OCTOBER 2021 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....

കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് മറ്റൊരു ആത്മഹത്യ കൂടി. കൊവിഡ് പ്രതിസന്ധി ജീവിതം തകർത്തതായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം കുറിച്ചിയിൽ ഹോട്ടൽ ഉടമയാണ് ഏറ്റവും ഒടുവിൽ ജീവനൊടുക്കിയത്. കുറിച്ചി കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാ(42)ണ് ജീവനൊടുക്കിയത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വിനായക എന്ന പേരിലാണ് സരിൻ മോഹൻ ഹോട്ടൽ നടത്തിയിരുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്നു ഹോട്ടലിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായിരുന്നു. ഇതേ തുടർന്നു മാസങ്ങളായി സരിൻ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടർന്നാണ് സരിൻ ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന സൂചന.

ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കുറിച്ചി ലെവൽ ക്രോസിനു സമീപത്തു വച്ച് കോട്ടയം ഭാഗത്തു നിന്നും തിരുവനന്തപുരത്തേയ്ക്കു പോയ ചെന്നൈ സൂപ്പർ ഫാസ്റ്റ് ഇടിച്ചാണ് സരിന്റെ മരണം സംഭവിച്ചിരിക്കുന്നത്. ട്രെയിനിടിച്ച് യുവാവ് മരിച്ചതായി അറിഞ്ഞ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

സരിനും ഭാര്യയും ഓട്ടിസം ബാധിച്ച കുട്ടിയും ഹോട്ടലിനോടു ചേർന്നുള്ള വാടക വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ആറു മാസം മുൻപു വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടൽ, കൊവിഡ് രണ്ടാം തരംഗത്തിലെ ലോക്ക് ഡൗണിന്റെ ഭാഗമായി അടച്ചിട്ടതോടെ പ്രതിസന്ധിയിലാകുകയായിരുന്നു. പാഴ്‌സൽ മാത്രമാണ് ഈ സമയം ഹോട്ടലിൽ നിന്നും വിതരണം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ കച്ചവടത്തിൽ വൻ ഇടിവും സംഭവിച്ചു. ഭാര്യ രാധു മോഹനും, ഓട്ടിസം ബാധിച്ച ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് സരിന് ഉള്ളത്. ഓട്ടിസം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത് അടക്കം സരിന് ബാധ്യതയായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സരിൻ ജീവനൊടുക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

പുലർച്ചെ നാലുമണിയോടെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷമാണ് സരിൻ ജീവനൊടുക്കിയതെന്നാണ് സൂചന. ആറു മാസം മുൻപ് വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടലായിരുന്നു. അശാസ്ത്രീയമായ ലോക്ക് ഡൗൺ തീരുമാനങ്ങൾ തന്റെ ഹോട്ടലിന്റെ പ്രതിസന്ധിയിലാക്കിയതായി സരിൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്റെ മരണത്തിന് ഉത്തരവാദി ഈ സർക്കാരാണ്. സർക്കാർ എങ്ങിനെയാണ് ഒരു സാധാരണക്കാരനെ കടക്കെണിയിൽ ആക്കി ജീവിതം നശിപ്പിക്കുന്നത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സരിൻ പറയുന്നു.

കൊവിഡ് പ്രതിസന്ധി സാധാരണക്കാരെ എത്രത്തോളം രൂക്ഷമായി ബാധിച്ചു എന്നു വ്യക്തമാക്കുന്നതാണ് സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ആത്മഹത്യയും. ഹോട്ടൽ മേഖലയെ അതിരൂക്ഷമായി ഈ പ്രതിസന്ധി ബാധിച്ചിട്ടുമുണ്ട്. ഇതോടെ സംഭവം വരും ദിവസങ്ങളിലും ചർച്ചയാകുമെന്ന് ഉറപ്പായി.

സരിൻ മോഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

6 മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോകടൗണ് തീരുമാനങ്ങൾ എല്ലാം തകർത്തു
#ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും
#ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും
#ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം
#കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം
ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം
#ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല
രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ
നടത്താം കൊറോണ പിടിക്കില്ല
ഇങ്ങനെ പോകുന്നു തീരുമാനങ്ങള് എല്ലാം തകർന്നപ്പോൾ
ലോകടഡൻ എല്ലാം മാറ്റി
ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി
ബ്ലൈഡ് കാരുടെ ഭീഷണി

ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ
ഇനി നോക്കിയിട്ടും കാര്യം ഇല്ല
എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്
#എന്റെ മരണത്തിനു ഉത്തരവാദി ഈ #സർക്കാർ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാൻ
എന്റെ കയ്യിൽ ഉള്ളപ്പോൾ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു

സഹയിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹയിക്കുക????
സ്‌നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവർക്ക് ഇനി ജീവ്ക്കണം
ഇളയ മകന് ഓട്ടിസം ആണ് അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്
RADHU MOHAN
AC.NO..67230660230
SBI CHINGAVANAM
KOTTAYAM
IFSC . SBIN0070128
NB എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം മകൾക് ഓണ്‌ലൈന് ക്ളാസ് ഉള്ളതാണ്
??അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (33 minutes ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (52 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (1 hour ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (1 hour ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (2 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (2 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (2 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (2 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (2 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (2 hours ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (3 hours ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (3 hours ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (3 hours ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends