Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

10 ദിവസം ചൂരൽകൊണ്ടു മർദിച്ചു;കൊലപ്പെടുത്തുന്നതിന്റെ അന്ന് 12 മണിക്കൂർ മർദിച്ചു;സാങ്കൽപിക കാമുകനെ തേടി ഭർത്താവിന്റെ കാട്ടാളത്വം; ഒടുവിൽ ഉമ്മുകുൽസുവിന് ദാരുണാന്ത്യം; വായിലും ദേഹത്തും കണ്ട ആ കാഴ്ച്ച ഭയാനകം

21 OCTOBER 2021 12:27 PM IST
മലയാളി വാര്‍ത്ത

ഭർത്താവിന്റെ സംശയ രോഗത്തെ തുടർന്ന് ഭാര്യ നേരിട്ടത് കൊടും പീഡനം....ഒടുവിൽ ദാരുണാന്ത്യവും..... 10 ദിവസം ചൂരൽകൊണ്ടു മർദിച്ചു...കൊലപ്പെടുത്തുന്നതിന്റെ അന്ന് 12 മണിക്കൂർ മർദിച്ചു ... സാങ്കൽപിക കാമുകനെ തേടിയായിരുന്നു ഭർത്താവ് മർദിച്ചു കൊലപ്പെടുത്തിയത്. ഉമ്മുകുൽസുവിന്റെ വായിലും ദേഹത്തും ആസിഡ് ഒഴിക്കുമ്പോൾ ഉണ്ടാകുന്ന പൊള്ളലും ഉണ്ടായിരുന്നു.

ആ പൊള്ളൽ എന്താണെന്ന് കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങുന്നു .മലപ്പുറം കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീനാണ് കൊടുക്രൂരത ചെയ്തത്. പുലർച്ചെ 5 മുതൽ വൈകിട്ട് 5 വരെ 12 മണിക്കൂർ നീണ്ടുനിന്ന മർദനത്തിൽ മാംസപേശികൾ തകർന്ന് ആന്തരിക രക്തസ്രാവമുണ്ടായി.

വീട്ടുകാരുടെ എതിർപ്പു പോലും മറികടന്നായിരുന്നു പ്രണയിച്ചു വിവാഹം കഴിച്ചത്. 10 വർഷം നീണ്ട ദുരിത ജീവിതത്തിനൊടുവിലായിരുന്നു ഉമ്മുകുൽസു മർദനമേറ്റു മരിക്കുന്നത്. ഉമ്മ മരിക്കുകയും ഉപ്പ ജയിലിലാവുകയും ചെയ്തതോടെ എട്ടും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾ അനാഥരായിരിക്കുന്നു . കഴിഞ്ഞ 8നായിരുന്നു

ഉമ്മുകുൽസുവിനെ മരിച്ച നിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു . ഉമ്മുകുൽസുവിന്റെ ഭർത്താവ് താജുദ്ദീന്റെ സുഹൃത്തും അയാളുടെ മാതാവുമാണ് യുവതിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്. വിശദ പരിശോധനയിൽ മർദനമേറ്റ പാടുകൾ കണ്ടു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു.

പോസ്റ്റ്മോർട്ടത്തിൽ, മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു കണ്ടെത്തുകയും ചെയ്തു .യുവതിയുടെ ശരീരത്തിലെ പേശികൾ തകർന്ന നിലയിലായിരുന്നു. സാധാരണ രീതിയിൽ ഇങ്ങനെ ഒരു പരുക്കുണ്ടാകാൻ സാധ്യതയില്ലെന്ന ഡോക്ടർമാരുടെ സംശയമാണു കൊലപാതകമെന്ന സംശയത്തിലേക്ക് നയിച്ചത് .

നിരന്തരം ശരീരത്തിൽ മർദനമേറ്റ് പേശികളിലെ രക്തക്കുഴലുകൾ പൊട്ടിത്തകരുകയും ചെയ്തു . ഇത് ആന്തരിക രക്തസ്രാവമുണ്ടാക്കി.കസ്റ്റഡി മരണക്കേസുകളിൽ പ്രതികളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾക്കു സമാനമായിരുന്നു ഉമ്മുകുൽസുവിന്റെ പരുക്ക്. ഭാരമേറിയ ഉലക്ക കൊണ്ടോ മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ചോ കസ്റ്റഡിയിലുള്ള പ്രതികളുടെ ദേഹത്ത് നിരന്തരം ഉരുട്ടും.

ഇത്തരം ഉരുട്ടലിൽ ശരീരത്തിനകത്തെ മാംസപേശികൾ തകർന്നു രക്തസ്രാവമുണ്ടായാണു പ്രതികൾ മരിക്കാറുള്ളത്. സമാനമുറിവുകളായിരുന്നു ഉമ്മുകുൽസുവിന്റെ ദേഹത്തുണ്ടായത്.ഇതിനു പുറമേ വായിൽ രാസവസ്തു പോലെയുള്ള എന്തോ കൊണ്ട് പൊള്ളലേറ്റിരുന്നു. കയ്യിലും ദേഹത്തും പൊള്ളലുണ്ട്. താജുദ്ദീൻ എന്തെങ്കിലും കഴിപ്പിച്ചതാണോ എന്നു കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം കിട്ടിയാലേ പൊലീസിന് അറിയാൻ സാധിക്കൂ .

സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണു കോട്ടക്കൽ സ്വദേശിയായ താജുദ്ദീനും ഭാര്യയും കോഴിക്കോട്ടെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കാനെത്തിയ കഥയും മർദന കഥയും വെളിപ്പെടുത്തിയത്.ഉമ്മുകുൽസുവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപിച്ചു താജുദ്ദീൻ നിരന്തരം മർദിച്ചിരുന്നു. ഉമ്മുകുൽസുവിനെ മർദിക്കാൻ വേണ്ടി മാത്രം ഒരു ചൂരൽ താജുദ്ദീൻ സൂക്ഷിച്ചിരുന്നു.

കൈകൊണ്ടു ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഇടിച്ചു പരുക്കേൽപിക്കുമായിരുന്നു. ഉമ്മുകുൽസുവിനു പ്രണയമുണ്ടെന്നും ഇതിനു രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്നുമായിരുന്നു താജുദ്ദീന്റെ സംശയം.കൺമുന്നിലിട്ടു ക്രൂരമായി ഉമ്മയെ മർദിച്ചു കൊലപ്പെടുത്തിയ കാഴ്ചയിൽ തകർന്നിരിക്കുകയാണ് മക്കളായ ഷഫ്ന നസ്രിനും ഷഫീൻ ജഹാനും സെപ്റ്റംബർ 30നാണ് താജുദ്ദീൻ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം കോഴിക്കോട് ബാലുശ്ശേരി വീര്യമ്പ്രം കൂരാപ്പുറം ക്വാറിക്കു സമീപത്തെ കിഴക്കേ വാഴയിലുള്ള സുഹൃത്തിന്റെ വാടക വീട്ടിൽ പോയിരുന്നു.

ഉമ്മുകുൽസുവിനു പ്രണയമുണ്ടെന്നും ഇതിനു രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്നുമായിരുന്നു താജുദ്ദീന്റെ സംശയം.ഇതു കണ്ടെത്താൻ വേണ്ടിയാണ് അന്ന് ഉമ്മുകുൽസവിനെയും കൂട്ടി മലപ്പുറത്തെ വീട്ടിലേക്കു പോയത്. 2 സുഹൃത്തുക്കൾക്കൊപ്പമായിരുന്നു കാറിൽ ഇവരുടെ യാത്ര. യാത്രയിലുടനീളം താജുദ്ദീൻ ഉമ്മുകുൽസുവിനെ മർദിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഹൃത്തിന്റെ വീട്ടിൽ എത്തുമ്പോൾ തികച്ചും അവശയായിരുന്നു യുവതി. കാറിൽനിന്നു പുറത്തിറങ്ങാൻ പോലും വയ്യാതിരുന്ന ഉമ്മുകുൽസുവിനെ താങ്ങിയെടുത്താണു വീട്ടിൽ എത്തിച്ചത്.അത്രയ്ക്ക് ദുഷ്ടനായിരുന്നു അയാൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (28 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (50 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (52 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

Malayali Vartha Recommends