Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോപ്പ് ഫ്രാന്‍സിസിനെ റോമിലെത്തി സന്ദര്‍ശിക്കുക വഴി നരേന്ദ്രമോദി പല കാര്യങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നു... ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരേ പതിവായ വര്‍ഗീയ പീഡനങ്ങളില്‍ ക്രൈസ്തവ രാജ്യങ്ങളുടെയും വത്തിക്കാന്റെയും ആദരവ് വാങ്ങിയെടുക്കുകയാണ് നരേന്ദ്രമോദിയുടെ ഒന്നാമത്തെ തന്ത്രം

25 OCTOBER 2021 06:58 AM IST
മലയാളി വാര്‍ത്ത

പോപ്പ് ഫ്രാന്‍സിസിനെ റോമിലെത്തി സന്ദര്‍ശിക്കുക വഴി നരേന്ദ്രമോദി പല കാര്യങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നു. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരേ പതിവായ വര്‍ഗീയ പീഡനങ്ങളില്‍ ക്രൈസ്തവ രാജ്യങ്ങളുടെയും വത്തിക്കാന്റെയും ആദരവ് വാങ്ങിയെടുക്കുകയാണ് നരേന്ദ്രമോദിയുടെ ഒന്നാമത്തെ തന്ത്രം.


ഇസ്ലാമിക് സ്റ്റേറ്റ്, ബൊക്കാ ഹറാം തുടങ്ങിയ ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവവിശ്വാസികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമിക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവ സഭാ നേതൃത്വത്തെ സുഖിപ്പിക്കുകയെന്നതാണ് മോദിയുടെ മറ്റൊരു ഉന്നം.

 

കാഷ്മീര്‍ വിഷയത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ക്രൈസ്തവ രാജ്യങ്ങളുടെ പിന്‍തുണ വാങ്ങിയെടുക്കാനുള്ള മാര്‍ഗമായും നരേന്ദ്ര മോദി മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയെ ലക്ഷ്യമിടുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന കടുത്ത നിലപാടുകളില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ നേടുകയെന്നതും വത്തിക്കാന്‍ കൂടിക്കാഴ്ചയിലെ മറ്റൊരു ലക്ഷ്യമാണ്.



വത്തിക്കാന്‍ എന്ന ചെറിയ രാജ്യത്തിന്റെ തലവന്‍കൂടിയാണ് മാര്‍പ്പാപ്പ. മാത്രവുമല്ല ലോകമെമ്പാടുമുള്ള 125 കോടി കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ നേതാവുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരത്തില്‍ രണ്ട് ലോകനേതാക്കളുടെ കൂടിക്കാഴ്ച എന്നതിലും വാര്‍ത്താ പ്രാധാന്യമുണ്ട്.


ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തും ഉള്‍പ്പെടെ പിന്‍തുണയുടെ ബിജെപിയുടെ ഇന്ത്യയിലെ നിലപാടുകളോടും ക്രൈസ്തവ മിഷണറിമാര്‍ക്കു നേതേ ആവര്‍ത്തിക്കുന്ന ആക്രമങ്ങളോടും വത്തിക്കാന് കാലങ്ങളായി അതൃപ്തിയുണ്ട്. മാത്രമല്ല മുന്‍പ് പല തവണ ഇന്ത്യ സന്ദര്‍ശിക്കാന്‍ പോപ്പ് ഫ്രാന്‍സിസ് താല്‍പര്യം അറിയിച്ചപ്പോഴും നരേന്ദ്ര മോദി സര്‍ക്കാര്‍ കാര്യമായ താല്‍പര്യം കാണിച്ചിരുന്നില്ല.


ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വെള്ളിയാഴ്ച റോമിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത്. റോമില്‍ 30, 31 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കായി റോമിലെത്തുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണു മോദിയുടെ പരിപാടി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണെയും നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നുണ്ട്.


കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രധാനമന്ത്രി ഔദ്യോഗികമായി ഇന്ത്യയിലേക്കു ക്ഷണിക്കുമെന്നു സൂചനയുണ്ടെങ്കിലും അക്കാര്യത്തില്‍
സ്ഥിരീകരണമില്ല. കാരണം രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ആര്‍എസ്എസ് ഈ നീക്കത്തെ എതിര്‍ക്കാനാണ് സാധ്യത. മാത്രവുമല്ല മാര്‍പ്പാപ്പ ഇന്ത്യയിലെത്തിയാല്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ കാണാന്‍ പലപ്പോഴും ആഗ്രഹം അറിയിക്കുന്നുണ്ട്.


കേരളത്തില്‍നിന്നുള്ള ഒട്ടേറെപ്പേര്‍ വത്തിക്കാനിലെത്തി ഇന്ത്യക്കാരനാണെന്ന് പറയുമ്പോള്‍ കേരളത്തില്‍ നിന്നാണോ എന്ന ്മാര്‍പ്പാപ്പ ചോദിക്കുന്ന വീഡിയോകള്‍ വ്യാപകമാണ്. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും മാര്‍പാപ്പ സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നതായാണ്
സൂചന.


കൂടാതെ മദര്‍ തെരേസയുടെ സേവനം വഴി ആഗോളപ്രസിദ്ധമായ കല്‍ക്കട്ടയും ഡല്‍ഹിയും ബോംബെയും ഗോവയും മാര്‍പാപ്പ സന്ദര്‍ശിക്കാന്‍
താല്‍പര്യപ്പെടുന്നതായാണ് വത്തിക്കാന്‍ നയന്ത്രകാര്യാലയം പറയുന്നത്. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഐക്യരാഷ്ട്രസഭ നവംബര്‍ ഒന്നിനു നടത്തുന്ന കോപ് 26 സമ്മേളനത്തില്‍ പങ്കെടുക്കാനായി സ്‌കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോയിലേക്കു പോകുന്നതിനുമുന്‍പായി വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുകയാണു മോദിയുടെ പരിപാടി.


മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്കായി വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും വത്തിക്കാന്‍ കാര്യാലയവും തിരക്കിട്ട കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ട്. മാര്‍പാപ്പയും മറ്റു ലോകനേതാക്കളുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ക്കായി പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് റോമിലേക്ക് യാത്ര തിരിക്കുന്നത്. മുന്‍പ് ബംഗ്ളാദേശും ശ്രീലങ്കയും സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ബിജെപി സര്‍ക്കാര്‍ ഇത് ഒഴിവാക്കുകയായിരുന്നു.



മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങില്‍ പങ്കെടുക്കാനായി 2016 സെപ്റ്റംബറില്‍ വത്തിക്കാനിലെത്തിയപ്പോള്‍ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരുന്നു.ഇന്ത്യയിലേക്കുള്ള ക്ഷണക്കത്ത് വിദേശകാര്യമന്ത്രി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും സന്ദര്‍ശന തീയതികള്‍ സംബന്ധിച്ച അനിശ്ചിതത്വത്തെത്തുടര്‍ന്നു പാപ്പായുടെ സന്ദര്‍ശനം ഉണ്ടായില്ല.


അതേ സമയം ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതും ഇന്ത്യയിലേക്കു ക്ഷണിക്കുന്നതും മോദിയുടെ ആഗോള പ്രതിച്ഛായയ്ക്കു സഹായകമാകുമെന്നാണു വിലയിരുത്തല്‍. 2017 നവംബറില്‍ മ്യാന്‍മറിലും ബംഗ്ലാദേശിലും പിന്നീട് 2018 ഫെബ്രുവരിയില്‍ യുഎഇയിലും സന്ദര്‍ശനം നടത്തിയിരുന്നു. ഏഷ്യയിലെ ഇസ്ലാമിക രാജ്യങ്ങള്‍വരെ മാര്‍പാപ്പയെ സ്വീകരിച്ചിട്ടും മതേതരാ്ഷ്ട്രമായ ഇന്ത്യ കാട്ടുന്ന അസഹിഷ്ണുത പലതലങ്ങളിലും വിമര്‍ശനത്തിന് ഇടയാക്കായിരുന്നു.


മുന്‍പ് പോള്‍ ആറാമന്‍ പോപ്പും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ വംശജനായ ഫ്രാന്‍സിസ് മാര്‍പാപ്പ സൗത്ത് അമേരിക്കയിലെ അര്‍ജന്റീനയില്‍ കര്‍ദിനാളായിരിക്കെയാണ് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടുക. മുന്‍പ് മലയാളിയും പാലാ സ്വദേശിയുമായ ഫാ. ടോം ഉഴുന്നാലിനെ യെമനില്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ഫാ. ഉഴുന്നാലിലിന്റെ മോചനത്തിന് ബിജെപി ഭരണകൂടം നിര്‍ണായകമായ നിലപാടുകള്‍ സ്വകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ നേരിട്ട് വത്തിക്കാനും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ഇടപെടലുകള്‍ നടത്തിയിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (12 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (26 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (39 minutes ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (46 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (59 minutes ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (2 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (3 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (3 hours ago)

Malayali Vartha Recommends