മുട്ട എടുക്കുന്നതിനിടയില്‍ ഗൃഹനാഥന് പാമ്പ് കടിയേറ്റു.... മണിക്കൂറുകള്‍ക്ക് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടു

മുട്ട എടുക്കുന്നതിനിടയില്‍ ഗൃഹനാഥന് പാമ്പ് കടിയേറ്റു.... മണിക്കൂറുകള്‍ക്ക് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടു.
വീടിന് സമീപത്തായി കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയില്‍ കോഴിമുട്ട എടുക്കാനായി കൈയിട്ട ഗൃഹനാഥനാണ് പാമ്പുകടിയേറ്റ് മരിച്ചത്. മണ്ണയ്ക്കനാട് കുളത്തിനാല്‍ പീടികയില്‍ സുകുമാരന്‍ നായര്‍(ബിജു-48) ആണ് മരിച്ചത്. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസില്‍ താത്കാലിക പോസ്റ്റ്മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വീടിന് സമീപം കൂട്ടിവെച്ച തടിക്കഷണങ്ങള്‍ക്കിടയിലാണ് ഇവിടുത്തെ കോഴി മുട്ട ഇട്ടിരുന്നത്. മുട്ട എടുക്കുന്നതിനിടയില്‍ കടിയേറ്റതായി തോന്നിയെങ്കിലും പാമ്പിനെ കാണാത്തതിനാല്‍ കാര്യമാക്കിയില്ല.
മണിക്കൂറുകള്‍ക്ക് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പിന്റെ മാളം കണ്ടെത്തി.
https://www.facebook.com/Malayalivartha






















