തുറവൂരില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വാഹനാപകടത്തില്‍ എസ്ഐയ്ക്ക് ദാരുണാന്ത്യം

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വാഹനാപകടത്തില്‍ എസ്ഐയ്ക്ക് ദാരുണാന്ത്യം. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വൈക്കം വല്ലകം വട്ടത്തറപ്പാടി പടിഞ്ഞാറക്കരയില്‍ വി വിനയചന്ദ്രനാ(49)ണ് മരിച്ചത്.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. വിനയചന്ദ്രന്‍ ബൈകില്‍നിന്ന് പാതയോരത്തെ ശുദ്ധജല പൈപ് വാല്‍വിന്റെ സ്ലാബിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
തുടര്‍ന്ന് ബൈക്ക്് മറിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പെട്ട വഴിയാത്രക്കാരനാണ് ഗുരുതരമായി പരിക്കേറ്റ് സ്ലാബില്‍ അബോധാവസ്ഥയില്‍ കിടന്ന വിനയചന്ദ്രനെ കാണുന്നത്. ഉടന്‍ മരടിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പള്ളിപ്പുറം തിരുനല്ലൂര്‍ സ്വദേശിയായ വിനയചന്ദ്രന്‍ വര്‍ഷങ്ങളായി വൈക്കം വല്ലകത്താണ് താമസിച്ചിരുന്നത്. രണ്ടാഴ്ചയായി ഹൈവേ പൊലീസ് ഡ്യൂട്ടിയിലായിരുന്നു.
"
https://www.facebook.com/Malayalivartha

























