സംസ്ഥാനത്ത് നിന്നും കാലവർഷം പൂർണമായും പിന്മാറി; തുലാവര്ഷത്തിന്റെ ഭാഗമായി രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി. കാലവര്‍ഷം പൂര്‍ണ്ണമായി പിന്‍മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം തുലാ വര്‍ഷത്തിന്റെ ഭാഗമായി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള വടക്കുകിഴക്കന്‍ കാറ്റിന്റെ ഭാഗമായി രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഇടിമിന്നലോട് കൂടിയ മഴ അടുത്ത അഞ്ചുദിവസം വരെ തുടരാനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്
കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരിക്കും. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയുമുണ്ട്.
https://www.facebook.com/Malayalivartha

























