കാമുകന് നരകം കണ്ടു... ഭര്‍തൃവീട്ടുകാരുമായി പിണങ്ങി കാമുകന്റെ വീട്ടില്‍ താമസിച്ചിരുന്ന യുവതി മരണമടഞ്ഞതോടെ കാമുകന് പുറകിലായി അന്വേഷണം; മരണം കൊലപാതകമാണെന്ന് കണ്ടതോടെ കാമുകന്‍ ആണയിട്ടു; രണ്ടു വര്‍ഷത്തിനുശേഷം ഒറിജിനല്‍ പ്രതി പിടിയില്‍

സാഹചര്യ തെളിവുകള്‍ പലപ്പോഴും പലരേയും കുറ്റവാളിയാക്കാറുണ്ട്. അതുപോലൊരു അവസ്ഥയാണ് പത്തനംതിട്ടയില്‍ കാമുകനായ യുവാവ് അനുഭവിച്ചത്. ഭര്‍തൃവീട്ടുകാരുമായി പിണങ്ങിയെത്തിയ യുവതിയ്ക്ക് കാമുകന്‍ അഭയം നല്‍കിയതോടെ കഥ പലതായി. അവസാനം യുവതി അവിടെ ആത്മഹത്യ കൂടി ചെയ്തതോടെ കാമുകന്‍ വെട്ടിലായി. എന്നാല്‍ താന്‍ ഒന്നും ചെയ്തില്ലെന്ന് കാമുകന്‍ ആണയിട്ടു. അന്വേഷണത്തിനൊടുവില്‍ കാമുകന്‍ നിരപരാധിയാണെന്ന് തെളിഞ്ഞു.
ഭര്‍തൃവീട്ടുകാരുമായി പിണങ്ങി കാമുകന്റെ വീട്ടില്‍ താമസിച്ചിരുന്ന യുവതിയെ രണ്ടുവര്‍ഷം മുമ്പു തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നും കാമുകന്‍ നിരപരാധിയെന്നും തെളിഞ്ഞിരിക്കുകയാണ്. യഥാര്‍ഥ പ്രതി പിടിയില്‍. മല്ലപ്പള്ളി കോട്ടാങ്ങല്‍ സ്വദേശിയായ 26 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിലാണു തടിവെട്ടുകാരനായ കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്‌മോന്‍ എന്നുവിളിക്കുന്ന നസീറി(39)നെ ജില്ലാ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേസിന്റെ അന്വേഷണത്തിനിടെ യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ കാമുകനായ കോട്ടാങ്ങല്‍ പുല്ലാന്നിപ്പാറ ടിജിന്‍ ജോസഫിനെ പെരുമ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചിരുന്നു. ഗുരുതരപരുക്കേറ്റ ടിജിന്റെ പരാതിയില്‍, അന്ന് എസ്.ഐയായിരുന്ന ഷെരീഫ്കുമാറിനെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണ്.
ബലാത്സംഗശ്രമത്തിനിടെ യുവതിയുടെ തല പ്രതി കട്ടിലിന്റെ ക്രാസിയില്‍ ഇടിപ്പിക്കുകയും ബോധം പോയശേഷം ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി പിന്നീടു മുറിയുടെ ഹുക്കില്‍ കെട്ടിത്തൂക്കുകയുമായിരുെന്നന്നാണ് പോലീസ് കണ്ടെത്തല്‍. ഇരയില്‍നിന്നു കിട്ടിയ പ്രതിയുടെ ഡി.എന്‍.എ. സാമ്പിളുകളും പുരുഷബീജത്തിന്റെ അംശവുമാണ് പ്രതിയിലേക്ക് എത്താന്‍ സഹായമായത്.
യുവതിയുടെ കാമുകനായ കോട്ടാങ്ങല്‍ പുല്ലാന്നിപ്പാറ ടിജിന്‍ ജോസഫിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥലം മാറിവന്ന ഡിവൈ.എസ്.പി: ആര്‍. പ്രതാപന്‍ നായരാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
പോലീസ് പറയുന്നതിങ്ങനെയാണ്. ഭര്‍തൃവീട്ടുകാരും സ്വന്തം വീട്ടുകാരുമായി പിണങ്ങി ആറു മാസമായി ടിജിന്റെ വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. സംഭവ ദിവസം പകല്‍ ടിജിനും പിതാവും വീട്ടിലുണ്ടായിരുന്നില്ല. ഈസമയം അവിടെ എത്തിയ നസീര്‍ യുവതിയെ തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ പ്രേരിപ്പിച്ചു. എതിര്‍ത്തപ്പോള്‍ തല പിടിച്ചു കട്ടിലിന്റെ ക്രാസിയില്‍ ഇടിച്ചു. ബോധം പോയ യുവതിയെ പീഡനത്തിനിരയാക്കി. അതിനുശേഷം മുറിയിലെ ഹുക്കില്‍ കെട്ടിത്തൂക്കി സ്ഥലം വിട്ടു.
53 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. ജനനേന്ദ്രിയത്തില്‍ ആറുമുറിവും പുരുഷ ബീജത്തിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. യുവതിയുടെ നഖത്തിനിടയില്‍നിന്ന് ശേഖരിച്ച ഡി.എന്‍.എ അജ്ഞാതനായ ഒരാളുടെയാണെന്ന് കണ്ടെത്തി. അജ്ഞാതനെ തേടിയുള്ള അന്വേഷണം സംഭവദിവസം പരിസര പ്രദേശത്തുണ്ടായിരുന്ന മൂന്നുപേരിലേക്ക് ചുരുങ്ങി. ഇവരില്‍ നസീറിന്റെ ഡി.എന്‍.എ. ചേര്‍ച്ചയായതോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
https://www.facebook.com/Malayalivartha
























