Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഒഴിഞ്ഞു കിടക്കുന്ന ഒരു ഗോഡൗൺ;അതാണ് സിംഘുവിലെ സമരത്തിന്റെ സിരാകേന്ദ്രം;അടഞ്ഞു കിടക്കുന്ന ഒരു ചെറിയ ഹാളിൽ സംയുക്ത കർഷക മോർച്ചയുടെ യോഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് അങ്ങോട്ട് ചെന്നു; സിംഘുവിലെ സമരത്തെ കുറിച്ച് ഡോ .തോമസ് ഐസക്ക്

26 OCTOBER 2021 02:59 PM IST
മലയാളി വാര്‍ത്ത

സിംഘുവിലെ സമരത്തെ കുറിച്ച് ഡോ .തോമസ് ഐസക്ക് പറയുന്നത് വളരെയധികം ശ്രദ്ധേയമാകുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒഴിഞ്ഞു കിടക്കുന്ന ഒരു ഗോഡൗൺ. അതാണ് സിംഘുവിലെ സമരത്തിന്റെ സിരാകേന്ദ്രം. അടഞ്ഞു കിടക്കുന്ന ഒരു ചെറിയ ഹാളിൽ സംയുക്ത കർഷക മോർച്ചയുടെ യോഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് അങ്ങോട്ട് ചെന്നു. അധ്യക്ഷ വേദിയിലുള്ളവർ കസേരകളിൽ. ബാക്കിയുള്ള 50-ൽപ്പരം വരുന്നയാളുകൾ നിലത്താണ് ഇരിക്കുന്നത്. എല്ലാവർക്കുമുള്ള കസേരകളില്ല.

ഒഴിഞ്ഞു കിടക്കുന്ന ഒരു ഗോഡൗൺ. അതാണ് സിംഘുവിലെ സമരത്തിന്റെ സിരാകേന്ദ്രം. അടഞ്ഞു കിടക്കുന്ന ഒരു ചെറിയ ഹാളിൽ സംയുക്ത കർഷക മോർച്ചയുടെ യോഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് അങ്ങോട്ട് ചെന്നു. അധ്യക്ഷ വേദിയിലുള്ളവർ കസേരകളിൽ. ബാക്കിയുള്ള 50-ൽപ്പരം വരുന്നയാളുകൾ നിലത്താണ് ഇരിക്കുന്നത്. എല്ലാവർക്കുമുള്ള കസേരകളില്ല.

അഖിലേന്ത്യാ കിസാൻ സഭയുടെ അശോക് ധവാലെയാണ് അദ്യക്ഷൻ. അദ്ദേഹം ഉച്ചത്തിൽ ഹിന്ദിയിൽ സംസാരിക്കുന്നു. ഇടയ്ക്കു ശക്തമായ പ്രതികരണങ്ങളുമുണ്ട്. ശബ്ദമാനവും സംഘർഷഭരിതവുമായ അന്തരീക്ഷം. പ്രശ്നം നേതാക്കളിലൊരാളായ യോഗേന്ദ്ര യാദവിന്റെ അച്ചടക്കലംഘനമാണ്. യോഗേന്ദ്ര യാദവ് ആം ആദ്മി പാർട്ടിയുടെ സ്ഥാപകരിൽ ഒരാളാണ്. കെജിരിവാളുമായി തെറ്റി പുറത്താക്കപ്പെട്ടു. അറിയപ്പെടുന്ന തെരഞ്ഞെടുപ്പു സർവ്വേ വിശകലനക്കാരനാണ്. കറതീർന്ന സോഷ്യലിസ്റ്റ്.

അതിന്റെ കമ്മ്യൂണിസ്റ്റു വിരോധ ചേരുവയുണ്ട്. ഗാന്ധിയനുമാണ്. സമരത്തിന്റെ തുടക്കം മുതൽ സജീവമായി രംഗത്തുണ്ട്. പലപ്പോഴും സമരവക്താക്കളിൽ ഒരാളായി വേദികളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. പക്ഷെ ലേഖിംപൂരിലെ ബിജെപി ആക്രമണത്തോടു പ്രതികരിച്ചപ്പോൾ അദ്ദേഹത്തിലെ ഗാന്ധിസം ഉണർന്നു. ബിജെപി ഗുണ്ടകൾ കൊലചെയ്ത കർഷകരുടെ വീടുകളിൽ മാത്രമല്ല സംഘട്ടനത്തിൽ മരിച്ച ഗുണ്ടകളുടെ വീടുകളിലും പോയി. ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

സമാധാനപരമായ സമരത്തെ പ്രകോപിപ്പിച്ചു തിരിച്ചടി സൃഷ്ടിക്കുന്നതിനു പല രീതിയിൽ ബിജെപി ഇടപെട്ടിട്ടുണ്ട്. നുുഴഞ്ഞു കയറി സംഘർഷം സൃഷ്ടിക്കുന്ന അഞ്ചാം പത്തിക്കാരെ അയക്കുന്നതടക്കം. ഏറ്റവും അവസാനമായി ചെയ്തതാണ് നിഹാംഗുകളിൽ ഒരു സെറ്റിനെ കൈയ്യിലെടുത്തു ഗുരു ഗ്രന്ഥ സാഹിബ്ബിനെ നിന്ദിച്ചുവെന്നു പറഞ്ഞ് ഒരു ദളിത് സിക്കിനെ കൊല ചെയ്തത്. ഈ നിഹാംഗു സെറ്റിന്റെ നേതാവും കേന്ദ്ര കൃഷിമന്ത്രിയും ഒരുമിച്ചുള്ള ഫോട്ടോയും മറ്റും പുറത്തുവന്നതോടെ എല്ലാവർക്കും കാര്യം പിടികിട്ടി.

പല സിക്കുകാരും ഇത് എന്നോടു തുറന്നു പറയുകയും ചെയ്തു. പക്ഷെ യോഗേന്ദ്ര യാഥവിനു മാത്രം എന്തോ ഈ ബിജെപി കുതന്ത്രം മനസിലായിട്ടില്ലായെന്നു തോന്നുന്നു. അക്രമികളെയും യഥാർത്ഥ ഇരകളെയും ഒരേ തുലാസിൽ ഇട്ടതിനെ പിന്തുണയ്ക്കാൻ സമരക്കാരിൽ ആരും തയ്യാറായില്ല. എല്ലാവരും ശക്തമായി യോഗേന്ദ്ര യാദവിനെ വിമർശിച്ചു. അതിന്റെ രോഷമായിരുന്നു യോഗത്തിലെ ശബ്ദവും സംഘർഷവും. അവസാനം ഏകകണ്ഠമായി തീരുമാനവും എടുത്തു. യോഗേന്ദ്ര യാദവിനെ ഒരു മാസത്തേയ്ക്കു സസ്പെന്റ് ചെയ്യുക.

വിമർശനങ്ങൾ അംഗീകരിച്ച യോഗേന്ദ്ര യാദവ് യോഗം വിട്ടു പുറത്തിറങ്ങി. അപ്പോൾ എടുത്ത ചിത്രങ്ങളാണ് പോസ്റ്റിനോടൊപ്പമുള്ളത്. യോഗേന്ദ്ര യാദവിനും കൃഷ്ണപ്രസാദിനോടൊപ്പമുള്ള വിദ്യാർത്ഥികൾ കൽക്കത്തയിൽ നിന്നുള്ളവരാണ്. ഞങ്ങൾ ഇങ്ക്വിലാബി വിദ്യാർത്ഥി സംഘമാണെന്ന് ഒരു പെൺകുട്ടി സ്വയം പരിചയപ്പെടുത്തി. ഇന്നലെ വൈകുന്നേരമാണ് എത്തിയത്. രാത്രി ഹാളിൽ കിടന്നുറങ്ങി. ഇനി താവളം വേറൊരിടമാണ്. കുറച്ചു ദിവസം സമരത്തിനോടൊപ്പം ചെലവഴിക്കാൻ ഐക്യദാർഢ്യവുമായി എത്തിയതാണ് അവർ.

ഇതുപോലെ ഒട്ടേറെ ചെറുസംഘങ്ങൾ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും എത്തുന്നുണ്ട്. കുറച്ചു ദിവസം സമരത്തിൽ പങ്കെടുത്തു തിരിച്ചു പോകും. ഏറ്റവും അയവേറിയ സംഘടനാ സംവിധാനമാണ് സംയുക്ത കർഷക മോർച്ചയ്ക്കുള്ളത്. പക്ഷെ ഒരു സംഘടിത പാർട്ടിയിലെന്നപോലെ കർശനമായ അച്ചടക്കം പാലിക്കപ്പെടുന്നു. അല്ലാതെ സമരം വിജയിപ്പിക്കാനാവില്ലായെന്ന ബോധ്യത്തിൽ നിന്നു രൂപംകൊണ്ടതാണ് ഈ സ്വയം അച്ചടക്കം. യോഗേന്ദ്ര യാഗവിന്റെ കാര്യത്തിൽ ഞാൻ ഇതു നേരിൽ കണ്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (36 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (48 minutes ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (51 minutes ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (55 minutes ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (1 hour ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (2 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends