മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തും; ഉദ്യോഗസ്ഥതല ചര്‍ച്ചയിൽ കേരളത്തിന് തമിഴ്നാടിന്റെ ഉറപ്പ്; അധികജലം സ്പില്‍വേ വഴി ഒഴുക്കിക്കളയുമെന്ന് അധികൃതർ; അടിയന്തര തീരുമാനം കേരളത്തിന്റെ ആവശ്യം പരിഗണിച്ച്
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തും. ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് തമിഴ്നാടിന്റെ ഉറപ്പ്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ സ്പില്‍വേ വഴി ജലം ഒഴുക്കിക്കളയും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി കവിയാന്‍ അനുവദിക്കരുതെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
മുല്ലപ്പെരിയാര്‍ തുറക്കേണ്ടിവന്നാല്‍ അധികജലം ഇടുക്കി ഡാമിന് ഉള്‍ക്കൊള്ളാനാകില്ല. ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങിയതോടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ജില്ലാഭരണകൂടം. നിലവില്‍ 137.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മഴയ്ക്ക് ശമനമായതോടെ നീരൊഴുക്കിലും കുറവുവന്നു. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും അറിയിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha