Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അല്ലപിന്നെ എന്ത് ചെയ്യും... ഇന്ത്യയുടെ സ്വന്തം വാക്‌സിനായ കോവാക്‌സിന് അനുമതി നല്‍കാതെ വൈകിപ്പിക്കുന്നതില്‍ ശക്തമായി പ്രതിഷേധിച്ച ഇന്ത്യയുടെ നടപടിക്ക് ഫലം കാണുന്നു; കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍; 24 മണിക്കൂറില്‍ തീരുമാനമെന്ന് മാര്‍ഗരറ്റ് ഹാരിസ്

27 OCTOBER 2021 08:32 AM IST
മലയാളി വാര്‍ത്ത

ലോകത്തെ എല്ലായിടത്തേയും വാക്‌സിന് അനുമതി നല്‍കിയിട്ടും ഇന്ത്യയുടെ സ്വന്തം വാക്‌സിനായ കോവാക്‌സിന് മാത്രം അനുമതി നല്‍കാത്തതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. കോവാക്‌സിന് അംഗീകാരമില്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ വലഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും കടുത്ത നടപടി സ്വീകരിച്ചു. ഇന്ത്യയില്‍ വരുന്ന ബ്രട്ടീഷുകാര്‍ക്ക് ഉള്‍പ്പെടെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവയുടെ അടിയന്തര ഇടപെടല്‍.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടനുണ്ടായേക്കും. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച എല്ലാ വിവരങ്ങളും സാങ്കേതിക ഉപദേശക സമിതി പരിശോധിച്ചെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ അംഗീകാരം പ്രതീക്ഷിക്കാമെന്നും ഡബ്ല്യു.എച്ച്.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 



ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാന്‍ കഴിഞ്ഞ ഏപ്രിലിലാണ് അപേക്ഷ നല്കിയത്. വാക്‌സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ഡബ്ല്യു.എച്ച്.ഒ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയിരുന്നു. ഡബ്ല്യു.എച്ച്.ഒ അംഗീകാരം ലഭിക്കാത്തതിനാല്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പല വിദേശ രാജ്യങ്ങളിലും പ്രവേശനാനുമതിയില്ല.

ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവാക്‌സിന്റെ അടിയന്തര ഉപയോ?ഗത്തിന് അനുമതിനല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഉദ്യോഗസ്ഥര്‍ ഉടന്‍ യോഗം ചേരും. വേള്‍ഡ് ഹെല്‍ത്ത് ബോഡിയുടെ സാങ്കേതിക സമിതി ഇതിനകം തന്നെ കൊവാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു കമ്മിറ്റി അന്തിമ അനുമതി നല്‍കുന്നത് വിലയിരുത്തുകയാണ്.

 



അതേസമയം, എല്ലാം ശരിയായാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എല്ലാം ശരിയാണെങ്കില്‍, കമ്മിറ്റിക്ക് തൃപ്തികരമാണെങ്കില്‍, അടുത്ത 24 മണിക്കൂറിനുള്ളില്‍ ശുപാര്‍ശ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്യു.എച്ച്.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

കൊവാക്‌സിന് ഡബ്ല്യു.എച്ച്.ഒയുടെ അംഗീകാരം കഴിഞ്ഞ മാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വാക്‌സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ഡബ്ല്യു.എച്ച്.ഒയുടെ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയതോടെയാണ് തീരുമാനം വൈകിയത്. കോടിക്കണക്കിന് പേരാണ് ഇന്ത്യയില്‍ കൊവാക്‌സിന്‍ കുത്തിവയ്പ്പ് എടുത്തിട്ടുളളത്. വാക്‌സിന് ഡബ്ല്യൂ.എച്ച്.ഒ അംഗീകാരം ലഭിക്കാത്തതിനാല്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശ യാത്ര നടത്താന്‍ സാധിച്ചിരുന്നില്ല.

 



രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിനായി കോവാക്‌സിന്‍ നല്‍കാന്‍ ഡിസിജിഐയുടെ വിദഗ്ധ സമിതി അനുമതി നല്‍കിയിരുന്നു. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിന്‍.

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ കോവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കുത്തിവെപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്.

 



കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കുന്നതോടെ രാജ്യത്ത് കുത്തിവെയ്പ്പ് ആരംഭിക്കും. വിദഗ്ധ സമിതിയുടെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് കാഡില്ലയുടെ വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. കുട്ടികളില്‍ കോവാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുവെന്നും എയിംസ് പ്രഫസര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (38 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (50 minutes ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (53 minutes ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (57 minutes ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (1 hour ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (2 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends