സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ നീണ്ട ഇടവേളയ്ക്കുശേഷം ഇന്നു വീണ്ടും പ്രദര്‍ശനത്തിനായി തുറക്കും... നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനാനുമതി
സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ നീണ്ട ഇടവേളയ്ക്കുശേഷം ഇന്നു വീണ്ടും പ്രദര്‍ശനത്തിനായി തുറക്കും. 25ാം തീയതി മുതല്‍ തീയറ്ററുകള്‍ തുറന്നെങ്കിലും രണ്ടു ദിവസങ്ങളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു.
ഇന്നു മുതല്‍ വിദേശ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം റ്റു ഡൈ ആണ് ഇതില്‍ പ്രധാനം. നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനാനുമതി. ദീപാവലി മുതല്‍ കൂടുതല്‍ ചിത്രങ്ങള്‍ റിലീസിനായി എത്തും.
അതേസമയം മലയാള സിനിമകളുടെ റിലീസിംഗില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസിലേക്കു പോയത് നിര്‍മാതാവ് ആവശ്യപ്പെട്ട തീയറ്ററുകള്‍ തീയറ്റര്‍ ഉടമകള്‍ നല്‍കാത്തതിനാലാണെന്ന് ഇന്നലെ എറണാകുളത്ത് ചേര്‍ന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
https://www.facebook.com/Malayalivartha