Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രംഗത്തിറക്കിയത് നരേന്ദ്രമോദി? മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നും അവിടെ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നും ഗവര്‍ണര്‍, പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷ, ഗവര്‍ണറുടെ അഭിപ്രായം കേട്ട് സര്‍ക്കാര്‍ വെട്ടിലായി

27 OCTOBER 2021 11:30 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രംഗത്തിറക്കിയത് നരേന്ദ്ര മോദി? അണക്കെട്ടിന് ഒന്നും സംഭവിക്കില്ലെന്നും മറിച്ചുള്ള കാര്യങ്ങള്‍ വെറും പ്രചരണം മാത്രമാണെന്നും കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഗവര്‍ണര്‍ കേരള ജനതക്ക് അനുകൂലമായി രംഗത്തെത്തിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നും അവിടെ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ അഭിപ്രായം കേട്ട് സര്‍ക്കാര്‍ വെട്ടിലായി.

മുല്ലപ്പെരിയാറില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമ സഭയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

 



വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതിയാണെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു . കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെടും. നിലവി ല്‍ 137.55 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

അണക്കെട്ടിന്റെ പരിസരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും, ജലനിരപ്പ് 13 7 അടിയായി നിലനിര്‍ത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് വീണ്ടും പാസാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിഷയം സുപ്രീം കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

 



സുപ്രീം കോടതിയില്‍ കേസ് നടത്തുന്നതല്ലാതെ കേരളം വലിയ താത്പര്യടുക്കില്ല എന്ന സത്യം സമൂഹ മാധ്യമങ്ങള്‍ വിളിച്ചു പറഞ്ഞതോടെയാണ് ഗവര്‍ണര്‍ രംഗത്തിറങ്ങിയത്.മലയാളിയല്ലാത്ത ഗവര്‍ണര്‍ക്ക് തോന്നുന്ന താത്പര്യം പോലും മലയാളികളായ ഭരണാധികാരികള്‍ക്കില്ലെന്ന സത്യം കേരളം മനസിലാക്കി തുടങ്ങിയിരിക്കുന്നു.

മുല്ലപ്പെരിയാര്‍ വിഷയം സമൂഹ മാധ്യമങ്ങളാണ് ഏറ്റെടുത്തത്. ആദ്യം മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കുറ്റകരമായ മൗനമാണ് പുലര്‍ത്തിയത്. 137 അടിയായി നിലനിര്‍ത്തണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. ജലനിരപ്പ് എത്രയാവാമെന്ന കാര്യത്തില്‍ മേല്‍ നോട്ട സമിതി ബുധനാഴ്ച അഭിപ്രായം അറിയിക്കും. അണക്കെട്ടിന്റെ സുരക്ഷയുട കാര്യത്തില്‍ മേല്‍ നോട്ട സമിതിയാണ് തീരുമാനമെടുക്കേണ്ടത്.

 



മലയാളിയായ ജഡ്ജി സി.ടി.രവികുമാര്‍ കൂടി അടങ്ങുന്ന ബെഞ്ചാണ് മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതിയില്‍ പരിഗണിക്കുന്നത്. ജസ്റ്റിസ് രവികുമാറിന് കേരളത്തിലെ അവസ്ഥ നന്നായറിയാം. എന്നാല്‍ ഗൗരവത്തില്‍ ഇക്കാര്യം കോടതിയിലെത്തിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് നിയമ ലോകം പറയുന്നത്.

മനുഷ്യ ജീവനെ ബാധിക്കുന്ന കാര്യമായിട്ടും സുപ്രീം കോടതിയില്‍ നിന്ന് തര്‍ക്കിക്കാനാണ് കേരളം ശ്രമിച്ചത്.തമിഴ്‌നാടുമായിട്ടായിരുന്നു തര്‍ക്കം. ഒടുവില്‍ ജഡ്ജിമാര്‍ക്ക് തന്നെ ഇടപെടേണ്ടി വന്നു. നിങ്ങള്‍ തര്‍ക്കിക്കരുത് എന്ന് പറഞ്ഞ കോടതി ഗുണപരമായി എന്തെങ്കിലും ചെയ്യാന്‍ കേരളത്തെ ഉപദേശിച്ചു. രാഷ്ട്രീയത്തിന് അമിതമായ പ്രാധാന്യം നല്‍കെരുതെന്നും ജീവനാണ് വലുതെന്നും ആശങ്കക്ക് ഇടയില്ലാത്ത വിധം സുപ്രീം കോടതി പറഞ്ഞു.

 



ഇതിനിടയിലാണ് മലയാളിയല്ലാത്ത ഗവര്‍ണര്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാടുമായി രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ബി ജെ പി നേതാവായ ഗവര്‍ണര്‍ ഇത്തരമൊരു പരാമര്‍ശം നടത്തില്ല.
കേരളത്തിലെ ബി ജെ പി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. മുല്ലപെരിയാര്‍ വിഷയത്തില്‍ കൃത്യമായ വിവരങ്ങള്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (57 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends