Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടക്ക് എന്തോ സാരമായ കുഴപ്പമുള്ളതായി സി പി എമ്മിന് ഒരു അശുഭ ചിന്ത.... പേരൂര്‍ക്കട എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഓട്ടം പിടിച്ച് സിപിഎം നേതാക്കള്‍ ?

27 OCTOBER 2021 11:52 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടക്ക് എന്തോ സാരമായ കുഴപ്പമുള്ളതായി സി പി എമ്മിന് ഒരു അശുഭ ചിന്ത. പേരൂര്‍ക്കട എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ സി പി എം നേതാക്കള്‍ ഓട്ടം പിടിക്കുകയാണ്.

ആദ്യം മുതിര്‍ന്ന സി പി എം നേതാവ് പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളായ അനുപമയാണ് വിവാദത്തിലായത്. തിരുവനന്തപുരം ജില്ലയില്‍ സി പി എം വളര്‍ത്തിയതില്‍ സദാശിവന്‍ സഖാവിനുള്ള പങ്ക് എടുത്തു പറയേണ്ടതാണ്.അദ്ദേഹത്തിന്റെ മകന്‍ ജയചന്ദ്രനും പാര്‍ട്ടി നേതാവ് തന്നെയാണ്. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ബാങ്കിന്റെ മുന്നണിയിലാണ് ജയചന്ദ്രന്റെ സ്ഥാനം. അതുകൊണ്ടാണ് ജയചന്ദ്രന്റെ മകള്‍ വേണ്ടാത്തത് കാണിച്ചപ്പോള്‍ പാര്‍ട്ടി ഇടപെട്ടത്. മകള്‍ പെറ്റ കുട്ടിയെ പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയിലെത്തിച്ചു. ഇപ്പോള്‍ അനുപമയും കുഞ്ഞും ജയചന്ദ്രനും പേരൂര്‍ക്കടയുമൊക്കെ വിവാദത്തില്‍ മുങ്ങി.

 



ഇങ്ങനെ പേരൂര്‍ക്കടയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ പെരുയുന്നതിനിടയിലാണ് പേരൂര്‍ക്കടയിലെ മറ്റൊരു സി പി എം നേതാവ് വാടക വീട് എടുക്കാന്‍ വന്ന പെണ്‍കുട്ടിയെ ഒപ്പം കിടക്കാന്‍ നിര്‍ബന്ധിച്ചത്.

വാടക വീട് തരപ്പെടുത്താന്‍ സഹായം തേടിയ യുവതിയോട് സി പി എം നേതാവ് അപമര്യാദയായി പെരുമാറിയെന്ന് മാത്രമല്ല അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു.പരാതി പൊലീസില്‍ കിട്ടിയെങ്കിലും അവര്‍ ഒതുക്കിത്തീര്‍ത്തു. ഒടുവില്‍ സംഭവത്തില്‍ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി കേസെടുക്കാനാണ് പേരൂര്‍ക്കട പൊലീസിനോട് കമ്മിഷണര്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരം മൊഴിയെടുക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പേരൂര്‍ക്കട പോലീസ് ഒതുക്കിയ കേസാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കുന്നത്. ഒതുക്കി തീര്‍ക്കല്‍ സ്വാഭാവികം മാത്രമാണല്ലോ.

 



ജൂലായ് 13നായിരുന്നു യുവതിക്ക് ദുരനുഭവമുണ്ടായത്. നഗരത്തിലെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതിയാണ് നേതാവിനെതിരെ പരാതി നല്‍കിയത്. വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലിചെയ്യാന്‍ സ്ഥാപനം ആവശ്യപ്പെട്ടതോടെയാണ് യുവതി ബ്രോക്കര്‍ കൂടിയായ സി പി എം നേതാവിനെ സമീപിച്ചത്. പേരൂര്‍ക്കടയില്‍ വീടുകാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയശേഷം നേതാവ് അപമര്യാദയായി പെരുമാറിയെന്നും അശ്‌ളീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതി പരാതി നല്‍കിയത്.

നേതാവിന്റെ അടുത്തുനിന്ന് ഓടിരക്ഷപ്പെട്ട യുവതി പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ തയ്യാറാകാത്ത പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. പരാതി നല്‍കി പത്തുദിവസത്തിനുശേഷമാണ് രസീത് നല്‍കാന്‍ തന്നെ പൊലീസ് തയ്യാറായത്.

 

 

പരാതി ലഭിച്ചിട്ടും നേതാവിനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടുമില്ല. പാര്‍ട്ടി ഉന്നതരുടെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നും ആരോപണമുണ്ട്.വീട് എടുത്തുതന്നില്ലേ. ഇനിമുതല്‍ രാത്രി ഇവിടെ വന്നുകിടക്കാമെന്ന് നേതാവ് പറഞ്ഞു. ഇതുകേട്ടതോടെ റോഡില്‍ വച്ച് അയാളെ ചീത്തവിളിച്ചു. അപ്പോള്‍ നേരത്തേ പറഞ്ഞത് അയാള്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തലായി.

 

യുവതിയുടെ വീട് എവിടെയാണെന്ന് അറിയാമെന്നും സൂക്ഷിച്ചില്ലെങ്കില്‍ അവിടെ വരുമെന്നും പറഞ്ഞു. അയല്‍പക്കത്തെ വീട്ടുകാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അയാള്‍ കുറച്ചുനാള്‍ മുമ്പ് പതിമൂന്നുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും അത് പ്രശ്‌നമായതും വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തിയത്. അപ്പോഴും മൊബൈല്‍ഫോണില്‍ വിളിച്ച് നേതാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു.

 



എന്തു ചെയ്യുമെന്നറിയാത്ത പ്രതിസന്ധിയിലാണ് പാര്‍ട്ടി. സഖാക്കള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പാര്‍ട്ടി എന്തു ചെയ്യും?

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (58 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends