കോഴിക്കോട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കുടരഞ്ഞി കൂമ്പാറ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന ജയകൃഷ്ണന്റെയും സിമിലിയുടെയും മകന്‍ ജയേഷ് (22)ആണ് മരണപ്പെട്ടത്.
കൂമ്പാറ ഭാഗത്തേക്ക് കക്കാടംപൊയിലില്‍ നിന്നും വരുകയായിരുന്ന ആക്റ്റീവ സ്‌കൂട്ടര്‍ ആണ് നിയന്ത്രണം വിട്ട് അപകടത്തിലായത്. ഇന്നലെ വൈകുന്നേരം 6:45 ന് അനക്കല്ലുംപ്പാറയിലാണ് അപകടം നടന്നത്.
സ്‌കൂട്ടര്‍ ഓടിച്ച വ്യക്തി പരിക്കുകളോടെ അശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . ജയേഷിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























