ഇരുപത്തിയൊന്നുകാരിയെ കൊണ്ടോട്ടിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പതിനഞ്ചുകാരന് ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമില്‍....
ഇരുപത്തിയൊന്നുകാരിയെ കൊണ്ടോട്ടിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പതിനഞ്ചുകാരനെ ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലേക്കാണ് മാറ്റിയത്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയത്. പതിനഞ്ചുകാരനെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇയാളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് പൊലീസ് പരിശോധിക്കും.
പ്രതി നല്ല ആരോഗ്യമുളളയാളും ജില്ലാതലത്തില്‍ ജൂഡോ ചാമ്പ്യനുമാണെന്ന് പൊലീസ് . ഇരുപത്തിയൊന്നുകാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ കൊണ്ടോട്ടി കൊട്ടൂക്കര അങ്ങാടിയ്ക്ക് സമീപമാണ് യുവതി ആക്രമിക്കപ്പെട്ടത്.
ഇരുപത്തിയൊന്നുകാരിയെ പ്രതി കടന്നുപിടിച്ച് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വസ്ത്രം കീറുകയും വായില്‍ തുണിതിരുകുകയും ചെയ്തു. രക്ഷപ്പെട്ടോടിയ യുവതി അയല്‍വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
https://www.facebook.com/Malayalivartha