Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്നു; സമീപകാലത്തെ കാലാവസ്ഥ മാറ്റങ്ങൾ പരിഗണിച്ചു ; ജലനിരപ്പ് 137 അടിയിൽ താഴെ മതി; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് ആശ്വാസകരമായ തീരുമാനവുമായി സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി;എല്ലാ കണ്ണും സുപ്രീംകോടതിയിലേക്ക്

27 OCTOBER 2021 10:48 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് ആശ്വാസകരമായ ഒരു തീരുമാനംസുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി എടുത്തിരിക്കുകയാണ്.... ജലനിരപ്പ് 137 അടിയിൽ താഴെ മതിയെന്ന് മേൽനോട്ട സമിതി .... ഇന്ന് സുപ്രീംകോടതിയെ ഈ തീരുമാനം അറിയിക്കും ... കേരളത്തിന് താൽക്കാലികമായ ആശ്വാസം മാത്രമാണ് ഈ വിധി.

കേരളത്തിന്റെ ആവശ്യങ്ങൾ മേൽനോട്ട സമിതിക്ക് ബോധ്യപ്പെട്ടു.സമീപകാലത്തെ കാലാവസ്ഥ മാറ്റങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ഡാം എന്ന തീരുമാനത്തിലേക്ക് കേരളത്തിന് എത്താൻ ആകും എന്നതാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 137 അടിയിൽ താഴെ മതിയെന്ന് മേൽനോട്ട സമിതി അറിയിച്ചിരിക്കുകയാണ്.

മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതിയുടെ നിർണായക തീരുമാനമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജലനിരപ്പ് 137 അടിയിൽ താഴെ മതി. തീരുമാനം ഇന്ന് സുപ്രീംകോടതി അറിയിക്കുവാൻ ഒരുങ്ങുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. കേരളത്തിൽ തുലാവർഷം ആരംഭിക്കുന്നതെ ഉള്ളൂ.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർദ്ധിച്ച് ഒഴുകി കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്ക് ആകും ജലം ഒഴുകിയെത്തുന്നത്. ഇപ്പോൾ ഉള്ള സാഹചര്യത്തിൽ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കഴിഞ്ഞദിവസം ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യമുന്നയിച്ചിരുന്നു.

വൈഗയിലും മധുരയിലും ആയി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണം എന്നും കേരള ആവശ്യപ്പെടുകയുണ്ടായി. തമിഴ്നാട് അംഗീകരിച്ച റൂൾ കറുപ്പ് പ്രകാരം 138 ജലനിരപ്പുയർന്നു തുറന്നിടാനും യോഗത്തിൽ ധാരണയായിരുന്നുഅതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. മേൽനോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു.

138 അടിയിൽ എത്തിയാൽ വെള്ളം തുറന്നു വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭയം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു .

അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.60 അടിയിൽ തുടരുകയാണ്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. സെക്കൻറിൽ 2398 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

സെക്കൻറിൽ 2200 ഘനയടി ജലം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കാമെന്നാണ് തമിഴ്നാടിന്റെ നിലപാട്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉള്ള നടപടികൾ ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (58 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends