Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

മുല്ലപ്പെരിയാർ കേരളത്തിന്റെ നെറുകയിലേക്ക് അസ്ത്രം പോലെ ചൂണ്ടി നിൽക്കുന്ന ദമോക്ലീസിന്റെ വാൾ;തമിഴ്നാട്ടിലെ മനുഷ്യരുടെ ഭ്രാന്തമായ സ്വഭാവ വൈകൃതങ്ങൾ നേരിട്ട് അറിയാം; മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മീഷൻ ചെയ്താൽ വൻ ദുരന്തം സംഭവിക്കും; ഈയൊരു സാഹചര്യത്തിൽ ഡി കമ്മീഷൻ എന്ന ആശയം കൊള്ളിവെപ്പിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കില്ലേ?ആശങ്ക പ്രകടിപ്പിച്ച് സംവിധായകൻ ഭദ്രൻ

27 OCTOBER 2021 11:15 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാറിന് വേണ്ടി സംസാരിച്ച നടൻ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടിൽ വമ്പൻ കലാപം നടക്കുകയാണ്, പൃഥ്വിരാജിന്റെ കോലം കത്തിച്ചും സിനിമകൾ പ്രദർശിപ്പിക്കരുതെന്ന് പറഞ്ഞുമൊക്കെ തമിഴ് ജനത വമ്പൻ ആക്രോശം ആണ് നടത്തുന്നത്. ഇത്തരത്തിൽ ഒരു സാഹചര്യത്തിലാണ് സംവിധായകൻ ഭദ്രന്റെ ഒരു മുന്നറിയിപ്പ് കൂടി വരുന്നത്.

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്താൽ കൊലപാതകങ്ങൾ നടക്കും.... ഭയാനകമായ വെളിപ്പെടുത്തലുമായിട്ടാണ് സംവിധായകൻ ഭദ്രൻ രംഗത്ത് വന്നിരിക്കുന്നത് .മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മീഷൻ ചെയ്താൽ വൻ ദുരന്തം സംഭവിക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ എട്ട് ജില്ലകളോളം മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൊണ്ട് സമൃദ്ധിയിലാണ്.

ഈയൊരു സാഹചര്യത്തിൽ ഡി കമ്മീഷൻ എന്ന ആശയം കൊള്ളിവെപ്പിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കില്ലേ എന്ന് സംശയിക്കുന്നതായിട്ടാണ് അദ്ദേഹം പറയുന്നത് . ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. തനിക്ക് തമിഴ്നാട്ടിലെ മനുഷ്യരുടെ ഭ്രാന്തമായ സ്വഭാവ വൈകൃതങ്ങൾ നേരിട്ട് അറിയാം.

കുറച്ച് കാലങ്ങൾക്ക് മുൻപ് നമ്മുടെ നാടിന്റെ സുരക്ഷിതത്വം അവഗണിച്ചുകൊണ്ട് തമിഴ്‌നാടിന് എന്തിന് വെള്ളം കൊടുക്കണമെന്ന ചില അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ തമിഴ് മക്കൾ ഇതിനോട് വിയോജിക്കുക ആയിരുന്നില്ല, പകരം കലാപം അഴിച്ചുവിടുകയാണ് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പങ്കുവെച്ച് ആശങ്ക പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

മുല്ലപ്പെരിയാർ കേരളത്തിന്റെ നെറുകയിലേക്ക് അസ്ത്രം പോലെ ചൂണ്ടി നിൽക്കുന്ന ദമോക്ലീസിന്റെ വാൾ ആണെന്നുള്ള അറിവ് ഇന്നോ ഇന്നലെയോ ഉള്ളതല്ല. ആ അറിവ് ഇത്രയും സത്യസന്ധമായിരുന്നിട്ടും എന്തുകൊണ്ട് അതാത് കാലങ്ങളിൽ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ഗവൺമെന്റുകളോ കോടതികളോ അതിന്റെ ഭയാനകമായ വശങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നില്ല ??? ഇതൊരു വലിയ ചോദ്യചിഹ്നമാണ്.

ഞാൻ കോടതികളെയോ നിയമ വ്യവസ്ഥകളെയോ പഴിചാരുകയല്ല. മറിച്ച് ഇപ്പോഴുള്ള സാഹചര്യത്തിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും ??? ഇതിനെക്കുറിച്ച് വലിയ പഠനം ഉള്ള ആൾക്കാരുടെ ടിവിയിൽ വരുന്ന ഡിബേറ്റുകളുടെ മുമ്പിലിരുന്ന് കേൾക്കുമ്പോൾ എനിക്ക് തോന്നുന്ന അഭിപ്രായം. അതിൽ ചിലർ പറയുന്ന കാര്യങ്ങൾ കണക്കിലെടുത്താൽ ഒരു ശാശ്വതമായ പരിഹാരത്തിന് വഴിതെളിയും എന്ന് തോന്നുന്നു. മുല്ലപ്പെരിയാർ ഡീക്കമ്മീഷൻ ചെയ്യുക എന്ന യാഥാർഥ്യത്തെ എനിക്ക് മറിച്ച് പറയാൻ കഴിയില്ല…

എങ്കിലും അതിന് മറ്റൊരു വശമുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് ‘തമിഴ്‌നാടിന് നമ്മൾ എന്തിന് വെള്ളം കൊടുക്കണം… നമ്മുടെ നാടിന്റെ സുരക്ഷിതത്വം അവഗണിച്ചുകൊണ്ട്’ എന്ന ചില അഭിപ്രായങ്ങളോട് തമിഴ് മക്കൾ വിയോജിക്കുക ആയിരുന്നില്ല. പകരം കലാപം അഴിച്ചു വിട്ടത് ഞാൻ ചെന്നൈയിൽ താമസിക്കുമ്പോൾ കണ്ടതാണ് ..

മലയാളികളുടെ ഒരുതരി മണ്ണുപോലും തമിഴ്‌നാട്ടിൽ വെച്ചേക്കില്ല എന്നതായിരുന്നു അന്നത്തെ അവരുടെ ഗർജ്ജനം.. എന്റെ പല സുഹൃത്തുക്കളുടെയും സ്വർണ്ണക്കടകൾ ആമ താഴിട്ട് പൂട്ടി ബോംബെയ്‌ക്ക് കടന്നത് എനിക്കറിയാം. ഒരു തമിഴന് കേരളത്തിൽ ഉള്ളതിനേക്കാൾ എത്രയോ മലയാളികളുടെ സമ്പത്തും ജീവനും തമിഴ് നാട്ടിൽ കെട്ടി കിടക്കുന്നു.

അതുകൊണ്ടുതന്നെ വളരെ സെന്‌സിറ്റീവായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയം അല്ലേ ഇത് എന്ന് എനിക്ക് തോന്നുന്നു…. തമിഴ്‌നാട്ടിലെ എട്ട് ജില്ലകളോളം മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൊണ്ട് സമൃദ്ധി അണിഞ്ഞ് നിൽക്കുമ്പോൾ ഒരു ഡീക്കമ്മീഷൻ എന്ന ആശയം കൊള്ളിവെപ്പിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കില്ലേ എന്ന് എനിക്ക് ഒരു സംശയം??? എനിക്ക് അവിടുത്തെ മനുഷ്യരുടെ ഭ്രാന്തമായ സ്വഭാവ വൈകൃതങ്ങൾ നേരിട്ട് അറിയാം..

പകരം ഡാമിന്റെ ഇന്നത്തെ അവസ്ഥ ലോകപ്രശസ്തരായ ടെക്‌നിക്കൽ ക്രൂ അടങ്ങിയ വലിയ കമ്പനികളെ ക്ഷണിച്ച് ഒരു നിഷ്പക്ഷമായ പഠനം നടത്തിയാൽ അവരും പറയുക ടാം ഡീ കമ്മീഷൻ ചെയ്തുകൊള്ളുക, ഇല്ലെങ്കിൽ ചൈനയിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കും എന്ന് തന്നെയായിരിക്കും…. ഈ ഡോക്യുമെന്റ് കേരള ഗവൺമെന്റിന് സുപ്രീംകോടതിയിലേക്ക് ഒരിക്കൽ കൂടിയുള്ള ചൂവടാണ്.

അങ്ങനെയൊരു സാഹചര്യം സംജാതമായാൽ ഇന്നലെ ഒരു ചാനലിൽ നടന്ന ഡിബേറ്റിൽ പങ്കെടുത്ത പഠന വൈഭവമുള്ള വ്യക്തി പറഞ്ഞതുപോലെ ഡാമിന്റെ ഇപ്പോഴത്തെ അനുവദനീയമായ 140 അടിയിൽ നിന്നും കേവലം 50 അടിയാക്കി ചുരുക്കി, ഭൂഗർഭത്തിലൂടെ വലിയ ടണലുകൾ വഴി തമിഴ്നാടിന് ഇപ്പോൾ കൊടുക്കുന്നതിലും വലിയ തോതിൽ ഉള്ള ജലസ്രോതസ്സ് ലഭിക്കില്ലേ ???

അങ്ങനെ പരിമിതമായ അളവിൽ വെള്ളം ഡാമിൽ സൂക്ഷിച്ചാൽ ഈ ബലക്ഷയത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെടുകയും ഒപ്പം ആവശ്യമായ ഹൈബ്രിഡ് ടെക്‌നിക്കൽ എക്‌സലൻസ് ഉപയോഗിച്ചു ബലപ്പെടുത്താൻ സാധ്യമാവില്ലേ ??? അത്കൊണ്ട് വിവേകത്തോടെയും ഇച്ഛാ ശക്തിയോടെയും ഗവണ്മെന്റ് കാര്യങ്ങൾ പഠിച്ചു ചെയ്യാനുള്ള വകതിരിവ് കാണിക്കുക !

എന്റെ കേരളത്തിലെ ജനങ്ങളുടെ ജീവനും സമ്പത്തും സംരക്ഷിക്കപ്പെട്ടതിനു ശേഷമേ രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ചാട്ടത്തിന് പ്രസക്തിയുള്ളൂ ! ദയവ് ചെയ്ത് തമിഴ് പാട്ടുകളും, ക്ലാസ്സിക്കുകളും, സിനിമകളും അവിടുത്തെ താരങ്ങളെയും മുക്തകണ്ടം ശിരസ്സിൽ സ്വീകരിച്ചിട്ടുള്ള മലയാളിയെ അവരിൽ നിന്നും പിരിക്കരുത് എന്നൊരു അപേക്ഷ ! ഇതു വായിക്കുന്ന മാന്യ സഹോദരങ്ങൾ എന്റെ ഒരു അഭിപ്രായം ആയി മാത്രം കരുതിയാൽ മതി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (3 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends