Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കോട്ടയത്തെ ആശുപത്രിയുടെ വില്‍പ്പനയില്‍ കബളിപ്പിച്ചുവെന്ന പരാതിക്ക് പിന്നാലെ അടുത്ത പഴി;കിംസ് ആശുപത്രിയിൽ കുതിച്ചെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗങ്ങൾ; സകല തരികിടകളും മാന്തിയെടുത്തു; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപ്രതീക്ഷിത നീക്കത്തിൽ പകച്ച് കിംസ്

27 OCTOBER 2021 11:25 AM IST
മലയാളി വാര്‍ത്ത

കിംസ് ആശുപത്രിയിൽ കുതിച്ചെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗങ്ങൾ... സകല തരികിടകളും മാന്തിയെടുത്തു... എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപ്രതീക്ഷിത നീക്കത്തിൽ പകച്ച് കിംസ് ആശുപത്രി.... കഴിഞ്ഞ ദിവസം നടന്നത് അത്യന്തം നാടകീയമായ സംഭവവികാസങ്ങളാണ്... തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടന്നത്.

കോട്ടയത്തെ ആശുപത്രിയുടെ വില്‍പ്പനയില്‍ കബളിപ്പിച്ചുവെന്ന പരാതിയില്‍ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കിംസ് ആശുപത്രി ഉടമകള്‍ക്ക് മൗറീഷ്യസില്‍ നിക്ഷേപം ഉണ്ടെന്ന പരാതിയും പരിശോധിക്കുന്നുണ്ട്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ആശുപത്രി ഉടമകൾക്ക് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്നുളള പരാതി ലഭിച്ചിരുന്നു.

ഇതിന് എതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യയാണ് കിംസ് ഗ്രൂപ്പിനെതിരെ പരാതി നൽകിയത്. കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി ദേവസ്യ നൽകിയത്.

കിംസ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിലെ എഫ്‌ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ കിംസ് ഗ്രൂപ്പ് നേരത്തെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് തുടക്കമിട്ട കിംസ് ആശുപത്രി ഇന്ന് പലരാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഹെല്‍ത്ത് കെയര്‍ ശൃംഖലയാണ്.

തിരുവനന്തപുരത്തെ കുമാരപുരത്താണ് കിംസിന്റെ ആസ്ഥാനം. കേരളത്തില്‍ തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലാണ് മറ്റ് ആശുപത്രികള്‍ ഉള്ളത്. ആശുപത്രികളെ കൂടാതെ മെഡിക്കല്‍ സെന്ററുകളും ക്ലിനിക്കുകളും ലാബുകളും എല്ലാം കിംസിന് കീഴിലുണ്ട്. 2002 ല്‍ ആയിരുന്നു തിരുവനന്തപുരത്തെ കുമാരപുരത്ത് കിംസ് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചത്.

18 വര്‍ഷം കൊണ്ട് വിവിധ സ്ഥലങ്ങളില്‍ (ഗള്‍ഫിലേത് ഉള്‍പ്പെടെ) തുടങ്ങിയ ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഉള്‍പ്പെടെ രണ്ടായിരം കിടക്കകള്‍ ആണ് കിംസ് ഹെല്‍ത്തിന് കീഴില്‍ ഇപ്പോഴുള്ളത്. ഡോ എംഐ സഹദുള്ളയുടെ നേതൃത്വത്തിലാണ് കിംസ് എന്ന ഹെല്‍ത്ത് കെയര്‍ ശൃംഘലയുടെ തുടക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends