മദ്യപിച്ച ശേഷം എന്നെ ഭർത്താവ് നിരന്തരമായി മർദ്ദിക്കുന്നു;യുവതിയുടെ പരാതി അന്വേഷിക്കാനായി വീട്ടിലെത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച; ഭർത്താവിന്റെ ജീവൻ രക്ഷിച്ച് പോലീസ്
എന്നെ ഭർത്താവ് നിരന്തരമായി മർദ്ദിക്കുന്നു എന്ന പരാതിയുമായി യുവതി. ഓടി പാഞ്ഞ് സംഭവം അന്വേഷിക്കാൻ എത്തിയ പോലീസ് കണ്ടത് നടുക്കുന്ന കാഴ്ച. ഒടുവിൽ ഭർത്താവിന്റെ ജീവൻ രക്ഷിച്ച് പോലീസ്. തൃശ്ശൂരിൽ സംഭവിച്ചത് നാടകീയമായ സംഭവവികാസങ്ങൾ. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനായിരുന്നു പൊലീസ് എത്തിയത്.
ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെതിരെ അന്വേഷിക്കാനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് എത്തിയത്. ഒക്ടോബര്‍ 25നായിരുന്നു പരാതി കിട്ടിയത്.പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ പി പി ബാബുവും സിവില്‍ പൊലീസ് ഓഫീസര്‍ കെ കെ ഗിരീഷും പരാതിക്കാരിയുടെ വീട്ടിലേക്ക് പോകുകയും ചെയ്തു . പൊലീസിനെ യുവതി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു .
ഭര്‍ത്താവ് എന്നും മദ്യപിച്ചെത്തി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസിനോട് യുവതി ആവർത്തിച്ചു . ഭര്‍ത്താവിനെ അന്വേഷിച്ച് വീട്ടിനുള്ളിലേക്ക് ചെന്നപ്പോൾ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ വാതില്‍ തകര്‍ക്കുകയും ഭര്‍ത്താവിനെ രക്ഷിച്ച് പൊലീസ് ജീപ്പില്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു . ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന് നഷ്ടമാകുമായിരുന്നെന്ന് പൊലീസ് പറഞ്ഞു . യുവാവ് അപകടനില തരണം ചെയ്തു.
https://www.facebook.com/Malayalivartha