Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

സ്‌കൂള്‍ തുറക്കുമ്പോള്‍ ... കുട്ടികളെ മനസ്സിലാക്കി അവരെ പഠനത്തിന്റെ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരാം.... ആദ്യഘട്ടത്തില്‍ വീഡിയോ ക്ലാസ്സുകളുടേയും ഓണ്‍ലൈന്‍ പഠനപിന്തുണയുടേയും ഒപ്പമാണ് കുട്ടികളെ മനസ്സിലാക്കാനും നേരനുഭവം നല്കാനുമായി ക്ലാസ് റൂം പഠനത്തെ ഉപയോഗപ്പെടുത്തേണ്ടത് .... അക്കാദമിക മാര്‍ഗരേഖ ഇങ്ങനെ....

27 OCTOBER 2021 12:48 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ അക്കാദമികവര്‍ഷം കുട്ടികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനത്തിന്റെ പുതിയരീതികള്‍ പരിചയപ്പെട്ടു. അതേസമയം ക്ലാസ്സ് പഠനത്തിന്റെ നേരനുഭവങ്ങളില്‍ വലിയ കുറവും സംഭവിച്ചു. ഈ സാഹചര്യത്തില്‍ കുട്ടികളെ മനസ്സിലാക്കി അവരെ പഠനത്തിന്റെ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്.

വ്യത്യസ്ത നിലവാരത്തിലുള്ളവരാണ് നമ്മുടെ കുട്ടികള്‍. അവരെ പരിഗണിച്ചു വേണം ക്ലാസ്സ് മുറിയിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍. കുട്ടികള്‍ ഉണ്ടായ പഠനവിടവുകള്‍ പരിഹരിക്കാന്‍ പദ്ധതിയുണ്ടാവണം.

 



ആദ്യഘട്ടത്തില്‍ വീഡിയോ ക്ലാസ്സുകളുടേയും ഓണ്‍ലൈന്‍ പഠനപിന്തുണയുടേയും ഒപ്പമാണ് കുട്ടികളെ മനസ്സിലാക്കാനും നേരനുഭവം നല്കാനുമായി ക്ലാസ് റൂം പഠനത്തെ ഉപയോഗപ്പെടുത്തേണ്ടത്.

മുഴുവന്‍ കുട്ടികളേയും സ്‌കൂള്‍ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരിക. കുട്ടികളുമായി സ്‌നേഹോഷ്മള ബന്ധം സ്ഥാപിക്കുക. കുട്ടികള്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കുക. അവരുടെ പഠനഉല്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്കുക

 



ലഘുവ്യായാമങ്ങള്‍ക്ക് അവസരം നല്‍കുക. ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം നല്കുക.ലഘുപരീക്ഷണങ്ങള്‍ ചെയ്യാന്‍ അവസരമൊരുക്കുക .അനുഗുണമായ സാമൂഹികശേഷികള്‍ പ്രോത്സാഹിപ്പിക്കുക. ആവശ്യമെങ്കില്‍ സ്‌കൂള്‍ കൌണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുക

പുതിയ കാലത്തിനായി അദ്ധ്യാപകര്‍ സജ്ജരാകുക. നേരനുഭവത്തേയും ഓണ്‍ലൈന്‍ /ഡിജിറ്റല്‍ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കുക

 


വിഡിയോ ക്ലാസ്സിലൂടെ ലഭിച്ച അറിവുകള്‍ പങ്കുവെക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ്സ് മുറിയെ ഉപയോഗപ്പെടുത്തുക. പ്രായോഗിക പാഠങ്ങളും (ജൃമരശേരമഹ ഘലീൈി)െ ലൈബ്രറി പ്രവര്‍ത്തനങ്ങളും സംഘപ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ ചെയ്യാം.

അസൈന്‍മെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉപയോഗ പ്പെടുത്താം. സ്‌കൂളിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠിക്കാന്‍ വീഡിയോ ക്ലാസ്സുകളും ഓണ്‍ലൈന്‍ പഠനവും തുടര്‍ന്നും ഉപയോഗപ്പെടുത്താം.

 



പാഠാസൂത്രണം സമഗ്രമാക്കുക.ലഭ്യമാകുന്ന പഠന ദിനങ്ങള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം, വീഡിയോ ക്ലാസ്സുകള്‍ എന്നിവ ഇതിനായി പരിഗണിക്കണം.എസ് സി ഇ ആര്‍ ടി തയ്യാറാക്കുന്ന മാര്‍ഗ്ഗരേഖക്കനുസരിച്ച് ജില്ലാതലത്തില്‍ ഡയറ്റുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക

നവംബറിലെ പഠനപ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കുക. ഓണ്‍ലൈന്‍ പരി ശീലനത്തിലൂടെ ഇത് അദ്ധ്യാപകരെ പരിചയപ്പെടുത്തുക. ഇതുകൂടി പരിഗണിച്ച് സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് ഇതിനെ സ്‌കൂള്‍ പദ്ധതിയായി വികസിപ്പിക്കുക.

നവംബറിലെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിവേണം ഡിസംബറിലെ അക്കാദമിക ആസൂത്രണം പൂര്‍ത്തിയാക്കാന്‍ ടൈംടേബിള്‍ തയ്യാറാക്കുമ്പോള്‍ ഓരോ സ്‌കൂളും അവരവരുടെ സാഹചര്യം പരിഗണിക്കുക. സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകും എന്ന് വിലയിരുത്തുക.കുട്ടികളുടെ എണ്ണം, ക്ലാസ് മുറികള്‍, ഇരിപ്പിടം ഇവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുക.


കുട്ടിയെ മനസ്സിലാക്കി പഠനപിന്തുണ ഉറപ്പാക്കുക. കുട്ടികളുമായി അദ്ധ്യാപകര്‍ നല്ല ബന്ധം സ്ഥാപിക്കുക. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക. ഇതവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. പഠനപങ്കാളിത്വം വര്‍ദ്ധിപ്പിക്കും.

സഹിതം പോര്‍ട്ടല്‍ ഉപയോഗിച്ച് കുട്ടികളുടെ കഴിവും പഠനപുരോഗതിയും രേഖപ്പെടുത്തുക. അവര്‍ക്ക് നന്നായി ഫീഡ് ബാക് നല്കുക.കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിലയിരുത്തി പാഠങ്ങള്‍  തിരഞ്ഞെടുക്കാന്‍ അവസരം നല്‍കണം.

രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്തുക..നമ്മുടെ രക്ഷിതാക്കള്‍ ഭൂരിപക്ഷവും അടിസ്ഥാന വിദ്യാഭ്യാസം നേടിയവരാണ്.

 


അതുകൊണ്ടുതന്നെ കുട്ടികളുടെ പഠനവിടവ് പരിഹരിക്കാനും, ലഘു പഠനപ്രോജക്റ്റുകള്‍ക്ക് സഹായം നല്കാനും കഴിയുന്ന നിരവധി രക്ഷിതാക്കള്‍ ഉണ്ട്. ഇവരെ ഫലപ്രദമായി സഹകരിപ്പിക്കണം.

കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി നല്ല ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ ഗൃഹസന്ദര്‍ശനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്..ദേശീയ ആരോഗ്യ മിഷന്‍ തയ്യാറാക്കിയിട്ടുള്ള വീഡിയോകള്‍ അടക്കം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങള്‍ രക്ഷിതാക്കളില്‍ എത്തിക്കണം. ഇതിനായി പ്രത്യേകരക്ഷകര്‍തൃവിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണം.

 



സ്‌കൂള്‍ തുറക്കല്‍ ദിന പരിപാടികള്‍ ഭംഗിയായി ആസൂത്രണം ചെയ്യുക.സ്‌കൂള്‍ മനോഹരമായി അലങ്കരിക്കുക. കുട്ടികളുടെ പഠന ഉല്പന്നങ്ങളും ഇതിനുപയോഗപ്പെടുത്തുക ..കുട്ടികളെ ആഘോഷപൂര്‍വ്വം പ്രവേശനകവാടത്തില്‍ നിന്നു തന്നെ സ്വീകരിക്കുക .കഥകളും കവിതകളും പാട്ടുകളും കേള്‍ക്കാനും പാടാനും അവസരമൊരുക്കുക. കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ അവരവരുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (57 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends