പന്തീരാങ്കാവ് യുഎപിഎ കേസ്; അലനും താഹയ്ക്കുമെതിരായ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

പന്തീരാങ്കാവ് കേസില്‍ അലനും താഹയ്ക്കുമെതിരെ യുഎപിഎ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. താഹ ഫസലിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതി നിരീക്ഷണം.
മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന പേരില്‍ യുഎപിഎ ചുമത്താനാവില്ല. ചെറുപ്പക്കാരായതിനാല്‍ മാവോയിസ്റ്റ് സംഘടനകള്‍ ആകര്‍ഷിച്ചിരിക്കാം. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ യുഎപിഎ നിലനില്‍ക്കുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ നിരീക്ഷണങ്ങള്‍ ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ടുള്ളതാണ്. വിചാരണ നടപടികളെ നിരീക്ഷണങ്ങള്‍ സ്വാധീനിക്കരുതെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha

























