'മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ ഇടുക്കി ഡാമും തുറക്കും'; വെള്ളിയാഴ്ച വൈകുന്നേരം നാലിനോ ശനിയാഴ്ച രാവിലെയോ ഇടുക്കിയുടെ ഒരു ഷട്ടര്‍ തുറന്നേക്കുമെന്ന് വൈദ്യുതി ബോര്‍ഡ്

മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ ഇടുക്കി ഡാമും തുറക്കേണ്ടിവന്നേക്കുമെന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ്. വെള്ളിയാഴ്ച വൈകുന്നേരം നാലിനോ ശനിയാഴ്ച രാവിലെയോ ഇടുക്കിയുടെ ഒരു ഷട്ടര്‍ തുറന്നേക്കും. നിലവില്‍ ഇടുക്കിയിലെ ജലനിരപ്പ് 2,398.28 അടിയാണ്.
ജലനിരപ്പ് താണില്ലെങ്കില് മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴനാട് ജലവിഭവ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിനു മുമ്ബായുള്ള എല്ലാ മുന്നൊരുക്കങ്ങളും കേരളം സ്വീകരിച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ച് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വൈദ്യുതി ബോര്‍ഡ് പറഞ്ഞു.
https://www.facebook.com/Malayalivartha

























