തെക്കൻ കേരളത്തിൽ കനത്തമഴ തുടരുന്നു!! പുനലൂരില്‍ മലവെള്ളപ്പാച്ചിൽ, എരുമേലി എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടി; പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലം പുനലൂരില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇടപ്പാളയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാല് വീടുകളില്‍ വെള്ളം കയറി. ആളപായമില്ല. ഒരു ജീപ്പും കാറും ഓട്ടോറിക്ഷയും ഒഴുകിപ്പോയി.
കോട്ടയം എരുമേലി എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടി. നിരവധി വീടുകളില്‍ വെള്ളം കയറിയതായും ആളപായമില്ലായെന്നും റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രാദേശികമായി ലഭിക്കുന്ന വിവരം അനുസരിച്ച് ഉരുള്‍ പൊട്ടിയത് വനത്തിലാണെന്നും വെള്ളം വീടുകളില്‍ കയറിയെങ്കിലും ഇപ്പോള്‍ ഒഴുകി പോയിട്ടുണ്ട് എന്നും പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha

























