മുല്ലപ്പെരിയാര്‍ ഇന്നു തുറക്കും... അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി, രാവിലെ ഏഴിന് സ്പില്‍വേ വഴി സെക്കന്‍ഡില്‍ ഏകദേശം 85,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും, പെരിയാര്‍ തീരങ്ങളിലെ 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിതമായി മാറ്റി, ഇടുക്കി ഡാമും തുറന്നേക്കും

മുല്ലപ്പെരിയാര്‍ ഇന്നു തുറക്കും... അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി, രാവിലെ ഏഴിന് സ്പില്‍വേ വഴി സെക്കന്‍ഡില്‍ ഏകദേശം 85,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും, പെരിയാര്‍ തീരങ്ങളിലെ 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിതമായി മാറ്റി.
മൂന്ന്, നാല് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്. സുപ്രീം കോടതിയുടെ ഇടക്കാല വിധിയെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറക്കുന്നത്.
മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂകയുള്ളൂ. പക്ഷെ നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും.
ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ആളുകളെ മാറ്റും. റവന്യു, പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. മന്ത്രിമാരായ റോഷി കെ. അഗസ്റ്റിനും കെ. രാജനും ഏഴോടെ ഡാമില്‍ എത്തും.
https://www.facebook.com/Malayalivartha

























